കാഞ്ഞിരപ്പള്ളിയിൽ ഹരിത ഗ്രാമം പദ്ധതിയുമായി സെന്റ് ഡോമിനിക്‌സ് ഹയർ‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളിയിൽ ഹരിത ഗ്രാമം  പദ്ധതിയുമായി  സെന്റ് ഡോമിനിക്‌സ് ഹയർ‍ സെക്കന്ററി    സ്കൂളിലെ  എന്‍.എസ്.എസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളിയിൽ ഹരിത ഗ്രാമം പദ്ധതിയുമായി സെന്റ് ഡോമിനിക്‌സ് ഹയർ‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്‌സ് ഹയർ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് മുൻകൈ എടുത്തു കാഞ്ഞിരപ്പള്ളിയിൽ നടപ്പിലാക്കുന്ന
ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി. ആദ്യപടിയായി കാഞ്ഞിരപ്പള്ളിയിൽ മൂന്നു പ്രദേശങ്ങളെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത് അഞ്ചാം വാർ‍ഡിലെ പുളിമാവ്, വത്തിക്കാന്‍ സിറ്റി, കാവുകാട്ട് നഗർ ഭാഗങ്ങളെയാണ് ഹരിത ഗ്രാമമായി പ്രഖാപിച്ചത് . എൻ‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാവുകാട്ടു നഗറിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ഷീല തോമസ് തൂമ്പൂങ്കലാണ് ഹരിത ഗ്രാമമായി പ്രഖ്യാപിച്ചത്.

മാലിന്യ സംസ്‌ക്കരണം, ഹരിത ചട്ടപരിപാലനം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതെ സമ്പൂർ‍ണ്ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കുക, ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കുവേണ്ടി കൃഷി ചെയ്യുക, തണ്ണീർ‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ജല സ്രോതസ്സുകളെ സംരക്ഷിക്കുക. കിണർ‍ റീചാർജ്ജിംഗിനെ കുറിച്ചു ബോധവൽക്കരണം നടത്തുക, ഈ ഗ്രാമത്തെ ശലഭ സൗഹൃദ ഉദ്യാനമാക്കി മാറ്റുക, വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ‍ നടത്തുക, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി കരിയർ‍ ക്ലാസ്സുകൾ‍ നടത്തുക, രോഗികളെയും അംഗപരിമിതരെയും സഹായിക്കുന്നതിനു വേണ്ടി പാലിയേറ്റീവ് കെയർ‍ പ്രവർ‍ത്തനം നടത്തുക, വർ‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുകയും മേഖലയെ ലഹരി വിരുദ്ധ ഗ്രാമമാക്കി മാറ്റുകയും ചെയ്യുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, ബോധനം എന്ന പരിപാടി നടപ്പിലാക്കുക. ജീവിതത്തിൽ ഉപജീവനത്തിനുള്ള മാർ‍ഗങ്ങൾ സ്വയം കണ്ടെത്തുന്നതിനുവേണ്ടി ചവിട്ടി നിർ‍മ്മാണം, പാചക വിദ്യാപരിശീലനം, പേപ്പർ‍ ക്രാഫ്റ്റ്, കുട നിർ‍മ്മാണം, പേപ്പർ ക്യാരിബാഗ് നിർമ്മാണം, പേപ്പർ‍ പേനകളുടെ നിര്‍മ്മാണം എന്നിവയ്ക്ക് പരിശീലനം നൽകുക എന്നിവയാണ് എൻ‍.എസ്.എസ്. യൂണിറ്റ് ഹരിത ഗ്രാമത്തിൽ നടപ്പിലാക്കുന്ന മുഖ്യ പ്രവർത്തനങ്ങൾ‍.

വരും കാലങ്ങളിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ‍‍ വാർ‍ഡിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനുള്ള പ്രവർ‍ത്തനങ്ങളുമായി മുമ്പോട്ടു പോകുമെന്നു വാർഡിലെ സമാന ചിന്താഗതികാരെ ഉൾ‍‍പ്പെടുത്തി സമതി രൂപീകരിച്ച് വാർ‍ഡിനെ സമ്പൂർ‍ണ്ണ ഹരിത ഗ്രാമമാക്കി മാറ്റുമെന്നും റോഡുകളിലും തോടുകളിലും മാലിന്യങ്ങൾ ‍ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, വിവിധ മേഖലകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാർ‍ഡ് മെമ്പർ ഷീലാ തോമസ് അറിയിച്ചു.

എൻ‍.എസ്.എസ്. പ്രോഗ്രാം ഓഫീസർ‍ മിനി സെബാസ്റ്റ്യൻ‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സീനിയർ‍ ടീച്ചർ‍മാരായ ഫ്രാൻസിസ് വി.വി., സാബു കെ. തോമസ്, മോളിക്കുട്ടി തോമസ്, എൻ.എസ്.എസ്. വളണ്ടിയർ ലീഡേഴ്‌സ്മാരായ ജിസ്റ്റി ആൻ‍ ജിജി, തോമസ്‌കുട്ടി മാത്യു, ജോഫിൻ ഡാനി ജെയിംസ്, സിബി തൂമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലവർക്കും എന്‍.എസ്.എസ്. യൂണിറ്റ് നിർ‍മ്മിച്ച പേപ്പർ പേനകളും മിഠായിയും വിതരണം ചെയ്തു.

LINKS