കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ഹരിതസഹകരണം പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി  സര്‍വ്വീസ്  സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ഹരിതസഹകരണം പദ്ധതിക്ക് തുടക്കമായി


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ മേല്‍ത്തരം കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ സൗജന്യമായി വിതരണം നടത്തിക്കൊണ്ട് സംസ്ഥാന സഹകരണ വകുപ്പിന്‍റെ ഹരിതസഹകരണം പദ്ധതി നടപ്പിലാക്കി. കൂടാതെ ആര്യവേപ്പ്, സീതപ്പഴം, പേര, നെല്ലി, മഹാഗണി തുടങ്ങിയ വൃക്ഷത്തൈകളും വിതരണം നടത്തി.

തൈകളുടെ വിതരണ ഉല്‍ഘാടനം ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളംനിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് സുനിജ സുനില്‍, ഭരണസമിതിയംഗങ്ങളായ ജോളി മടുക്കക്കുഴി, ജോബ് കെ. വെട്ടം, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, തോമസുകുട്ടി ഞള്ളത്തുവയലില്‍, ഫിലിപ്പ് പള്ളിവാതുക്കല്‍, റ്റോജി വെട്ടിയാങ്കല്‍, മോഹനന്‍ റ്റി.ജെ., ജെസ്സി മണ്ണംപ്ലാക്കല്‍, റാണി വാണിയപ്പുരയ്ക്കല്‍, സെക്രട്ടറി ഷൈജു കുളക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്കിന്‍റെ ചേപ്പുംപാറയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് പ്ലാവിന്‍ തൈകള്‍ നട്ട് പരിസ്ഥിതി ദിനാചരണപരിപാടിയും നടത്തി.

LINKS