“ഹരിത തീർഥാടനം” പദ്ധതിക്ക് എരുമേലിയിൽ തുടക്കം കുറിച്ചു.

“ഹരിത തീർഥാടനം” പദ്ധതിക്ക് എരുമേലിയിൽ  തുടക്കം കുറിച്ചു.

എരുമേലി : തീർഥാടകർ എരുമേലി പേട്ടതുള്ളലിന് ഉപയോഗിക്കുന്ന രാസ സിന്ദൂരത്തിന് ബദലായി ജൈവ സിന്ദൂരം സൗജന്യമായി വിതരണം ചെയ്യുന്ന “ഹരിത തീർഥാടനം” പദ്ധതിക്ക് തുടക്കം കുറിച്ചു.
രാസ സിന്ദൂരത്തിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരവും മണ്ണിനെയും വായുവിനെയും ജലത്തിനെയും മലിനമാക്കുകയും ചെയ്യുന്നു എന്ന പ്രശ്‌നത്തിന് പരിഹാരമായി ഹൈദരാബാദിലെ തെലങ്കാന കാർഷിക സർവകലാശാലയിലാണ് പൂർണമായും ജൈവ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിന്ദൂരം വികസിപ്പിച്ചത്.

എരുമേലിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ മാനവത്തിന്റെ സഹകരണത്തോടെ സിറ്റിസൻ ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആന്റോ ആന്റണി എം പി ഉദ്‌ഘാടനം നിർവഹിച്ചു. പി സി ജോർജ് എം എൽ എ ചടങ്ങിൽ സന്നിഹിതനായിരുന്നു.