കാഞ്ഞിരപ്പള്ളിയിൽ ഹരിതകേരളം പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളിയിൽ ഹരിതകേരളം പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി ∙ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഹരിത കാഞ്ഞിരപ്പള്ളി പദ്ധതിക്കു തുടക്കം കുറിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിലായി 52 ലക്ഷം രൂപയുടെ പദ്ധതികളാണു നടപ്പാക്കുന്നത്. പഞ്ചായത്തിലെ ശുദ്ധജലസ്രോതസുകളുടെ സംരക്ഷണം, മാലിന്യനിർമാർജനം, വിവിധ പ്രദേശങ്ങളിൽ ഉദ്യാനവൽക്കരണം ഉൾപ്പെടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയാണു ലക്ഷ്യം.

ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഹരിത കാഞ്ഞിരപ്പള്ളി പദ്ധതി ചെയർമാനുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ഷെമീർ, പഞ്ചായത്ത് അംഗങ്ങളായ നസീമ ഹാരിസ്, മുബീന നൂർ മുഹമ്മദ്, നുബിൻ അൻഫൽ എന്നിവർ പ്രസംഗിച്ചു. പദ്ധതിക്കു തുടക്കമിട്ട് 11-ാം വാർഡിൽ പൂതക്കുഴി ഭാഗത്ത് പടപ്പാടി തോടിന്റെ തീരം വൃത്തിയാക്കി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന തടയണയോട് അനുബന്ധിച്ചാണ് ഉദ്യാനവൽക്കരണം നടത്തുക.

പദ്ധതിയുടെ ഭാഗമായി വണ്ടനാമല ഭാഗത്തെ എറികാട് തോട്, കൂവപ്പള്ളി കുളമാംകുഴി – കുടപ്പനക്കുഴി തോട് എന്നിവയുടെ ആഴംകൂട്ടൽ ആരംഭിച്ചു. ഹരിത കാഞ്ഞിരപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതിയ സാമ്പത്തിക വർഷത്തിൽ പഞ്ചായത്തുകളിലെ 23 വാർഡുകളിലും വിവിധ പ്രവൃത്തികളും പൊതുപദ്ധതിയായി ടൗൺഭാഗത്ത് ചിറ്റാർപുഴ ശുദ്ധീകരണവും നടപ്പിലാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ലക്ഷ്യമിടുന്ന പദ്ധതികൾ :
മാഞ്ഞുക്കുളം – കാളകെട്ടി – കപ്പാട് തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കപ്പാട് – പുന്നച്ചുവട് തോട് ആഴംകൂട്ടല്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണം, വണ്ടനാമല – എറികാട് തോട് ആഴംകൂട്ടല്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണം, പുന്നച്ചുവട് – ആനക്കല്ല് റോഡ് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, വെട്ടുവേലി – പൊയ്കത്തോട് തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കടമപ്പുഴ പാലം മുതല്‍ – മുക്കടവ് വരെ മേലരുവിത്തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, ജവാന്‍ പടി – മിനി മില്‍ തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കൊടുവന്താനം തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, പത്തേക്കര്‍ – പാറക്കടവ് തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കുളപ്പുറം തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, പട്ടിമറ്റം – കുറുങ്കണ്ണിത്തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കുളമാംകുഴി – കുടപ്പനകുഴി തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, ആലുംപരപ്പ് – മുക്കാലിക്കടവ് തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കടവനാല്‍കടവ് – വിഴിക്കത്തോട് തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, പാറയോലിതോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, മണ്ണാറക്കയം – ബ്ലോക്ക്പടിതോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, കടമപ്പുഴ തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, ആനക്കയം തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, മാന്തറത്തോട് ആഴംകൂട്ടലും മാലിന്യ വിമുക്തമാക്കലും, ടൗണ്‍ഹാളിന് സമീപം ചിറ്റാര്‍പുഴ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരംക്ഷണം, വട്ടകപ്പാറ ടൂറിസം പദ്ധതി – നിലമൊരുക്കല്‍ – ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍, ഉദ്യാന നിര്‍മ്മാണം – തടര്‍സംരംക്ഷണം, പൂതക്കുഴി പട്ടിമറ്റം റോഡിന് ഇരുവശവും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, ഉദ്യാനനിര്‍മ്മാണം, ഓരുങ്കല്‍ കടവ്, പുറമ്പോക്ക് ഭൂമിയില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, ഉദ്യാനനിര്‍മ്മാണം, കരിമ്പുകയം ടൂറിസം വികസനപദ്ധതി പ്രദേശത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, ഉദ്യാനനിര്‍മ്മാണം.
കപ്പാട് IPC പള്ളി – മാഞ്ഞുക്കുളം കുരിശുപള്ളി റോഡ്, വേടര്‍കുന്ന് തടയണ നവീകരണം, കപ്പാട് ചെക്ക് ഡാം നവീകരണം, കപ്പാട് കുടിവെള്ള പദ്ധതി കുളം നവീകരണം, കുളിക്കടവുകള്‍, വില്ലണി മിച്ചഭൂമി കോളനി തോട് ഭാഗം, എറികാട് ഭാഗം, പുന്നച്ചുവട് ഭാഗം, വില്ലണി – മിച്ചഭൂമി തോട് ശുദ്ധീകരണം, തടയണകള്‍, വില്ലണി മിച്ചഭൂമി തോട്, അഴകത്തകിടി – വെട്ടുവേലി കുടിവെള്ള പദ്ധതി – ഇടവഴി കോണ്‍ക്രീറ്റിംഗ് – കുളിക്കടവ് നിര്‍മ്മാണം, ആനക്കല്ല് തോട് – സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം, കോവില്‍ക്കടവ്- അരമനപ്പടി കുടിവെള്ള പദ്ധതി കുളം ആഴംകൂട്ടി വൃത്തിയാക്കല്‍, സെന്റ് മേരീസ് കുടിവെള്ള പദ്ധതി കുളം ആഴംകൂട്ടി വൃത്തിയാക്കല്‍, പത്തേക്കര്‍ ഭാഗം തോട് സൈഡില്‍ ചെറിയകുളം നിര്‍മ്മാണവും മൂടി നിര്‍മ്മിക്കലും പാറക്കടവ് നാച്ചിക്കോളനി കുടിവെള്ള പദ്ധതി വൃത്തിയാക്കലും, ആഴംകൂട്ടലും, വിവിധ കുടിവെള്ള പദ്ധതികളുടെ കിണര്‍ വൃത്തിയാക്കലും ആഴം കൂട്ടലും, പടപ്പാടി തോട്ടില്‍ കുളിക്കടവ് നിര്‍മ്മാണം, മണങ്ങല്ല് – വേട്ടോംകുന്ന് കോളനി റോഡിന് സംരക്ഷണഭിത്തി, കുറുവാമൂഴി തോട് സംരക്ഷണഭിത്തി നിര്‍മ്മാണം മണങ്ങല്ലൂര്‍ പഞ്ചായത്ത് കുളം ശുചീകരണം, കുറുവാമൂഴി പഞ്ചായത്ത് കിണര്‍ ചുറ്റുമതില്‍ സംരക്ഷണം, വിഴിക്കത്തോട് – കരിമ്പനാല്‍പടി തോട് – കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച്, അഞ്ചലിപ്പ കുളിക്കടവ്, മേലലരുവി ചെക്ക്ഡാം വൃത്തിയാക്കല്‍, തൊണ്ടുവേലി കോളനി തോട് – സംരക്ഷണിഭിത്തി, ആനക്കയം – പഞ്ചായത്ത് കിണര്‍ വൃത്തിയാക്കല്‍ എന്നീ പദ്ധതികളാണ് നടപ്പിലാക്കുക.