സുലഭയിൽ ഇനി വിഷരഹിത പച്ചക്കറികൾ സുലഭം (വീഡിയോ)

സുലഭയിൽ ഇനി വിഷരഹിത പച്ചക്കറികൾ സുലഭം (വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊൻകുന്നം റോഡിൽ കോടതിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന സു​ല​ഭ ഹൈ​പ്പ​ർ മാ​ര്‍​ക്ക​റ്റിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റിൽ വിഷരഹിത പച്ചക്കറികൾ സുലഭം. അവിടെ വില്‍ക്കപ്പെടുന്ന തക്കാളിക്കും വെണ്ടയ്ക്കും വഴുതനങ്ങയ്ക്കുമെല്ലാം മേല്‍വിലാസമുണ്ട്. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള ജൈവ കർഷകന്റെ സ്ഥിരമായ മേൽവിലാസം. അവിടെ കിട്ടുന്ന സ്‌ക്വഷുകൾക്കും കറിക്കൂട്ടുകൾക്കും, പലഹാരങ്ങൾക്കും എല്ലാത്തിനും തന്നെ കാഞ്ഞിരപ്പള്ളിക്കാരന്റെ സ്വന്തം മേൽവിലാസം ഉണ്ട്, ഉത്തരവാദിത്തവും ഉണ്ട് . അതിനാൽ തന്നെ വിഷമോ മായാമോ കലരാത്ത ശുദ്ധമായ പച്ചക്കറികളും മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളം അവിടെ നിന്നും പൂർണ വിശ്വാസത്തോടെ വാങ്ങാമെന്നു കാഞ്ഞിരപ്പള്ളിയിലെ കർഷക കൂട്ടായ്മയായ ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഗ്രൂപ് ഉറപ്പു നൽകുന്നു.

കര്‍ഷകര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള ന്യായമായ വിലയില്‍ പച്ചക്കറികള്‍ വില്‍ക്കാനൊരിടം. അതാണ് ഹരിതം ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള തെരെഞ്ഞെടുത്ത കർഷകരും, അതുപോലെ സ്വന്തം വീട്ടിൽ മൂല്യവര്‍ദ്ധിത ഭക്ഷണ ഉത്പന്നങ്ങളം ഏറ്റവും ശുചിയുടെ ഉണ്ടാക്കുന്നവരും ആണ് അവിടെ സാധനങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. “കര്‍ഷകരുടെ തോട്ടങ്ങള്‍ നേരിട്ടു പോയിക്കണ്ട് വിലയിരുത്തിയതിനു ശേഷം മാത്രമാണ് ഇവിടെ വില്‍ക്കാന്‍ അനുവദിക്കുന്നത്. പൂര്‍ണമായും ജൈവ ഉത്പന്നങ്ങള്‍ മാത്രം. ജൈവ പച്ചക്കറികളും അവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളം മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്” . കൺവീനർ ജോളി മടുക്കക്കുഴി പറഞ്ഞു.

അനീറ്റ എന്ന ബ്രാൻഡിൽ കറിപ്പൊടികൾ, അവലോസുപൊടി, അച്ചാറുകൾ, സ്‌ക്വഷുകൾ, പലഹാരങ്ങൾ എന്നിവ അവിടെ നൽകുന്നത് കുറുവാമൂഴി കരിമ്പനാൽ ടോമിന്റെ ഭാര്യ അനീറ്റായാണ്. വിവാഹ ശേഷം മക്കൾ അവരവരുടെ ജോലിസ്ഥലങ്ങളിലേക്കു പോയതോടെ ഏകാന്തതയിൽ നിന്നും മോചനം നേടുവാനാണ് അനീറ്റ സ്വന്തമായി വീട്ടിൽ മൂല്യവര്‍ദ്ധിത ഭക്ഷണ ഉത്പന്നങ്ങൾ നിർമ്മിച്ച് കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ഭർത്താവ് ടോം പൂർണ പിന്തുണ നൽകിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ഇപ്പോൾ മുഴുവൻ സമയവും ആ ജോലിയിൽ മുഴുകുകയാണ്. ബോറടി മാറി കിട്ടിയത് കൂടാതെ നല്ലൊരു വരുമാനവുമായി. ” ഏറ്റവും നല്ല ഭക്ഷണ വസ്തുക്കൾ ഉപയോഗിച്ചും, ഏറ്റവും നല്ല ശുചിത്വത്തോടും കൂടിയാണ് ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ഇല്ല”. അനീറ്റ ഉറപ്പിച്ചു പറയുന്നു.

സു​ല​ഭ ഹൈ​പ്പ​ർ മാ​ര്‍​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ജി​ത്ത് മു​തി​ര​മ​ല നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, ടോം ​ക​രി​മ്പ​നാ​ൽ, അ​ന്തോ​നി​ച്ച​ൻ ക​ട​മ​പ്പു​ഴ, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, വി. ​ര​വീ​ന്ദ്ര​ൻ പു​ന്നാം​പ​റ​മ്പി​ൽ, സി. ​ഗീ​ത, സോ​ജി കു​രീ​ക്കാ​ട്ടു​കു​ന്നേ​ൽ, വ​ർ​ക്കി​ച്ച​ൻ പൊ​ട്ടം​കു​ളം, കു​ര്യ​ൻ കു​രു​വി​നാ​ക്കു​ന്നേ​ൽ, തോ​മാ​ച്ച​ൻ താ​ഴ​ത്തു വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. . കാഞ്ഞിരപ്പള്ളി സ്റ്റോർ 24 സൂപ്പർ മാർക്കറ്റിലും ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
—————

കാഞ്ഞിരപ്പള്ളിയിലെ കർഷകരുടെ കൂട്ടയ്മയായ ഹ​രി​തം ഫാർമേഴ്‌സിന്റെ ഔ​ട്ട്‌​ലെ​റ്റ് സുലഭ ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു (വീഡിയോ)

സുലഭയിൽ ഇനി വിഷരഹിത പച്ചക്കറികൾ സുലഭം (വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ ജൈവ കൃഷി ചെയ്യുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയാണ് ലാഭകരമായി വിൽക്കുവാൻ സാധിക്കുന്നതെന്നു പലർക്കും അറിയില്ല. വിഷരഹിത പച്ചക്കറികൾ എവിടെനിന്നനാണ് വിശ്വസിച്ചു വാങ്ങേണ്ടതെന്നും പലർക്കും അറിയില്ല. അതിന്റെ ഉത്തരമാണ് ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെറ്റുകൾ .

പൊൻകുന്നം റോഡിൽ കോടതിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന സു​ല​ഭ ഹൈ​പ്പ​ർ മാ​ര്‍​ക്ക​റ്റിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റിൽ വിഷരഹിത പച്ചക്കറികൾ സുലഭം. നമ്മുടെ നാട്ടിൽ എന്തൊക്കെ എന്തൊക്കെ കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, ലാഭകരമായി എവിടെയാണ് അത് വിൽക്കുവാൻ സാധിക്കുന്നത്., വിഷരഹിതമായ പച്ചക്കറികൾ എങ്ങനെ ഉണ്ടാക്കുവാൻ സാധിക്കും.. . ഹ​രി​തം ഫാർമേഴ്‌സിന്റെ പ്രധാന അംഗങ്ങളായ ടോം ​ക​രി​മ്പ​നാ​ലും ഭാര്യ അനീറ്റയും തങ്ങളുടെ ഈ കൂട്ടയ്മയെപ്പറ്റി സംസാരിക്കുന്നതു കേൾക്കുക :

സുലഭയിൽ ഇനി വിഷരഹിത പച്ചക്കറികൾ സുലഭം (വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊൻകുന്നം റോഡിൽ കോടതിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന സു​ല​ഭ ഹൈ​പ്പ​ർ മാ​ര്‍​ക്ക​റ്റിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റിൽ വിഷരഹിത പച്ചക്കറികൾ സുലഭം. അവിടെ വില്‍ക്കപ്പെടുന്ന തക്കാളിക്കും വെണ്ടയ്ക്കും വഴുതനങ്ങയ്ക്കുമെല്ലാം മേല്‍വിലാസമുണ്ട്. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള ജൈവ കർഷകന്റെ സ്ഥിരമായ മേൽവിലാസം. അവിടെ കിട്ടുന്ന സ്‌ക്വഷുകൾക്കും കറിക്കൂട്ടുകൾക്കും, പലഹാരങ്ങൾക്കും എല്ലാത്തിനും തന്നെ കാഞ്ഞിരപ്പള്ളിക്കാരന്റെ സ്വന്തം മേൽവിലാസം ഉണ്ട് . അതിനാൽ തന്നെ വിഷമോ മായാമോ കലരാത്ത ശുദ്ധമായ പച്ചക്കറികളും മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളം അവിടെ നിന്നും പൂർണ വിശ്വാസത്തോടെ വാങ്ങാമെന്നു കാഞ്ഞിരപ്പള്ളിയിലെ കർഷക കൂട്ടായ്മയായ ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഗ്രൂപ് ഉറപ്പു നൽകുന്നു. കര്‍ഷകര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള ന്യായമായ വിലയില്‍ പച്ചക്കറികള്‍ വില്‍ക്കാനൊരിടം. അതാണ് ഹരിതം ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള തെരെഞ്ഞെടുത്ത കർഷകരും, അതുപോലെ സ്വന്തം വീട്ടിൽ മൂല്യവര്‍ദ്ധിത ഭക്ഷണ ഉത്പന്നങ്ങളം ഏറ്റവും ശുചിയുടെ ഉണ്ടാക്കുന്നവരും ആണ് അവിടെ സാധനങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. "കര്‍ഷകരുടെ തോട്ടങ്ങള്‍ നേരിട്ടു പോയിക്കണ്ട് വിലയിരുത്തിയതിനു ശേഷം മാത്രമാണ് ഇവിടെ വില്‍ക്കാന്‍ അനുവദിക്കുന്നത്. പൂര്‍ണമായും ജൈവ ഉത്പന്നങ്ങള്‍ മാത്രം. ജൈവ പച്ചക്കറികളും അവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളം മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്" . കൺവീനർ ജോളി മടുക്കക്കുഴി പറഞ്ഞു. " അനീറ്റ" എന്ന ബ്രാൻഡിൽ കറിപ്പൊടികൾ, അവലോസുപൊടി, അച്ചാറുകൾ, സ്‌ക്വഷുകൾ, പലഹാരങ്ങൾ എന്നിവ അവിടെ നൽകുന്നത് കുറുവാമൂഴി കരിമ്പനാൽ ടോമിന്റെ ഭാര്യ അനീറ്റായാണ്. വിവാഹ ശേഷം മക്കൾ അവരവരുടെ ജോലിസ്ഥലങ്ങളിലേക്കു പോയതോടെ ഏകാന്തതയിൽ നിന്നും മോചനം നേടുവാനാണ് അനീറ്റ സ്വന്തമായി വീട്ടിൽ മൂല്യവര്‍ദ്ധിത ഭക്ഷണ ഉത്പന്നങ്ങൾ നിർമ്മിച്ച് കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ഭർത്താവ് ടോം പൂർണ പിന്തുണ നൽകിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ഇപ്പോൾ മുഴുവൻ സമയവും ആ ജോലിയിൽ മുഴുകുകയാണ്. ബോറടി മാറി കിട്ടിയത് കൂടാതെ നല്ലൊരു വരുമാനവുമായി. " ഏറ്റവും നല്ല ഭക്ഷണ വസ്തുക്കൾ ഉപയോഗിച്ചും, ഏറ്റവും നല്ല ശുചിത്വത്തോടും കൂടിയാണ് ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ഇല്ല". അനീറ്റ ഉറപ്പിച്ചു പറയുന്നു. സു​ല​ഭ ഹൈ​പ്പ​ർ മാ​ര്‍​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ജി​ത്ത് മു​തി​ര​മ​ല നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, ടോം ​ക​രി​മ്പ​നാ​ൽ, അ​ന്തോ​നി​ച്ച​ൻ ക​ട​മ​പ്പു​ഴ, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, വി. ​ര​വീ​ന്ദ്ര​ൻ പു​ന്നാം​പ​റ​മ്പി​ൽ, സി. ​ഗീ​ത, സോ​ജി കു​രീ​ക്കാ​ട്ടു​കു​ന്നേ​ൽ, വ​ർ​ക്കി​ച്ച​ൻ പൊ​ട്ടം​കു​ളം, കു​ര്യ​ൻ കു​രു​വി​നാ​ക്കു​ന്നേ​ൽ, തോ​മാ​ച്ച​ൻ താ​ഴ​ത്തു വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കാഞ്ഞിരപ്പള്ളി സ്റ്റോർ 24 സൂപ്പർ മാർക്കറ്റിലും ഹ​രി​തം ഫാ​ർ​മേ​ഴ്സ് ഔ​ട്ട്‌​ലെ​റ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ ഈ കൂട്ടയ്മയെപ്പറ്റി ടോം ​ക​രി​മ്പ​നാ​ലും ഭാര്യ അനീറ്റയും സംസാരിക്കുന്നതു കേൾക്കുക : for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, October 5, 2018

കാഞ്ഞിരപ്പള്ളിയിലെ കർഷകരുടെ കൂട്ടയ്മയായ ഹ​രി​തം ഫാർമേഴ്‌സിന്റെ ഔ​ട്ട്‌​ലെ​റ്റ് സുലഭ ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു