പാറത്തോട്ടിൽ ഹരിതവാരാചരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ

പാറത്തോട്ടിൽ  ഹരിതവാരാചരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ

പാറത്തോട്: പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  തനിമ ഓർഗാനിക് ഷോപ്പിന്‍റെയും ഹരിതവാരാചരണത്തിന്‍റയും ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ്  1.30ന് പഞ്ചായത്ത്  കോൺഫറൻസ് ഹാളിൽ  കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. 

പി.സി. ജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാക്ഷണവും ജില്ല പ്രൻസിപ്പൽ  കൃഷി ഓഫീസർ റെജി മോൾ മാത്യു പദ്ധതി വിശദീകരണവും ആദ്യ ജൈവ ഉല്പ്പന്ന സ്വീകരിക്കൽ ജില്ല പഞ്ചായത്ത് മെംബർ കെ.രാജേഷും ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആശ ജോയിയും മികച്ച കർഷകരെ ആദരിക്കൽ  ജില്ല പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ നിർവഹിക്കും.   ഇക്കോ ഷോപ്പ് പ്രസിഡന്‍റ് ടി.എ. സെയ്നില്ല, ത്രിതല പഞ്ചായത്ത് മെംബർമാർ, രാഷ്ടീയ പ്രതിനിധികൾ,  കർഷകപ്രതിനിധികൾ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജയ ജേക്കബ് സ്വാഗതവും കൃഷി ഓഫീസർ യമുന ജോസ് നന്ദിയും പറയും.

പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി സർക്കാർ വിഭാവനം  ചെയ്ത പദ്ധതിയാണ് ഇക്കോഷോപ്പുകൾ. കാർഷികമുറകൾ പാലിച്ച് ഉത്പാദിപ്പിച്ചെടുത്ത തനി നാടൻ ഉല്പന്നങ്ങൾ വിഷരഹിതമായി വിൽകാനും വാങ്ങാനും ഇവിടെകഴിയും. പാറത്തോട്ടിലെ കാർഷിക ഓപ്പൺമാർക്കറ്റിലൂടെയാണ് ഇവയുടെ വിൽപനയെന്ന് പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജയ ജേക്കബ്, വൈസ് പ്രസിഡന്‍റ് ടി.എം. ഹനീഫ, ജനറൽ കൺവീനർ എൻ.ജെ. കുര്യക്കോസ്, പബ്ലിസിറ്റി കൺവീനർ ജോജി വാളിപ്ലാക്കൽ, മെംബർമാരായ ഡയസ് കോക്കാട്ട്, കെ.പി.സുജീലൻ, വർഗീസ് കൊച്ചുക്കുന്നേൽ, ടി.എ. സെയ്നില്ല എന്നിവർ പറഞ്ഞു