ഹർഷൻ ഹരിദാസിന് സംസ്ഥന സ്‌കൂൾ കലോത്സവത്തിൽ ഉജ്ജ്വല വിജയം

ഹർഷൻ ഹരിദാസിന് സംസ്ഥന സ്‌കൂൾ കലോത്സവത്തിൽ ഉജ്ജ്വല വിജയം

മുണ്ടക്കയം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിംഗ് വിഭാഗങ്ങളിൽ A ഗ്രേഡും വാട്ടർ കളർ വിഭാഗത്തിൽ B ഗ്രേഡും നേടിയ കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയായ ഹർഷൻ ഹരിദാസ് നാടിനു അഭിമാനമായി. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയാണ് ഹർഷൻ ഹരിദാസ്.

കോട്ടയം റെവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് വിഭാഗങ്ങളിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹർഷൻ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുവാൻ യോഗ്യത നേടിയത് .

കലോത്സവത്തിൽ ഓഘി ദുരന്തത്തെ അടിസ്ഥാനപ്പെടുത്തി പെയിന്റിംഗ് വരയ്ക്കുവാനായിരുന്നു നിർദേശം. ഹർഷൻ ഹരിദാസ് വരച്ച ജീവൻ തുടിക്കുന്ന ചിത്രം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു . നാല് പ്രാവശ്യം തവണ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ള ഹർഷൻ മുൻപും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് . പിതാവ് ഹരിദാസും അറിയപ്പെടുന്ന കലാകാരനാണ്.