ഹർത്താൽ പിൻവലിച്ചു … അടുപ്പിച്ചുള്ള മൂന്നു ദിവസത്തെ അവധി പോയതിൽ പലർക്കും വിഷമം

ഹർത്താൽ പിൻവലിച്ചു … അടുപ്പിച്ചുള്ള മൂന്നു ദിവസത്തെ അവധി പോയതിൽ പലർക്കും വിഷമം

” വല്ലാത്തൊരു ചതിവായിപ്പോയി ” എന്നാണ് ഹർത്താൽ മാറ്റി വച്ച് എന്ന വാർത്ത അറിഞ്ഞ പലരും പ്രതികരിച്ചത്. തിങ്കളാഴ്ച പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചതിൽ ഏറ്റവും അധികം സങ്കടപ്പെടുന്നത് വിദ്യാർത്ഥികളും സർക്കാർ ജോലിക്കാരുമാണ്. കാരണം തിങ്കളാഴ്ച ഹർത്താൽ മൂലം അവധിയാണെങ്കിൽ അടുപ്പിച്ചു മൂന്നു ദിവസം അവധി കിട്ടുമായിരുന്നത് പോയതിലാണ് വിഷമം. ചൊവ്വാഴ്ച ഗാന്ധിജയന്തിയുടെ അവധി ഉള്ളതിനാൽ ഞായർ, തിങ്കൾ ചൊവ്വ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായ അവധി കിട്ടും എന്ന സൗകര്യമാണ് ഹർത്താൽ പിൻവലിച്ചതിലൂടെ മാറി പോയത്. പെട്ടെന്ന് വീണുകിട്ടിയ അവസരത്തിൽ മൂന്നു ദിവസത്തേക്ക് യാത്രകൾ പ്ലാൻ ചെയ്തവരും വെട്ടിലായി..”വിളിച്ചുണർത്തിയിട്ടു ഊണില്ലന്ന് പറയുന്നതുപോലെയാണ് പോലെയായിപ്പോയി ” എന്നാണ് വാർത്ത അറിഞ്ഞ ചിലർ പ്രതികരിച്ചത്.

ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് തിങ്കളാഴ്ച നടത്തുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്ന ഹർത്താലാണ് പിൻവലിച്ചത്. അടുത്ത് വരുന്ന ദിവസങ്ങളിൽ കേരളത്തിൽ കനത്ത കനത്ത മഴയും കൊടുംകാറ്റും ഉണ്ടാകുവാൻ ഇടയുണ്ടെന്നുള്ള കാലാവസ്ഥ പ്രവചനം മൂലം, ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കുവാനാണത്രേ ഹർത്താൽ പിൻവലിച്ചത്.

ഹ​ർ​ത്താ​ൽ ഉണ്ടാകുമെന്നു കരുതി തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാറ്റിവച്ചിരുന്നു. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്.