ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താൽ; ബിജെപി പിന്തുണ നൽകും , യുഡിഎഫ് കരിദിനം ആചരിക്കും: കടകൾ തുറക്കുമെന്ന് വ്യാപാരികൾ

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താൽ; ബിജെപി പിന്തുണ നൽകും , യുഡിഎഫ് കരിദിനം ആചരിക്കും: കടകൾ തുറക്കുമെന്ന് വ്യാപാരികൾ

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താ​ൽ. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാ​ഴാ​ഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തിൽ നിന്ന് പണം എടുക്കാൻ ഇനി അനുവദിക്കില്ലെന്ന് ശശികല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹർത്താലിനെതിരെ കൈകോർക്കാൻ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹർത്താൽ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ പറഞ്ഞു . പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണു നടപടി സ്വീകരിക്കുക.

ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകളാണ് മാറ്റിയത്. ഹയര്‍ സെക്കെന്ററി നാളെ നടത്താനിരുന്ന അര്‍ദ്ധ വാര്‍ഷിക പരീക്ഷ വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി.

പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. കാര്‍ഷിക സര്‍വകാലാശാല മൂന്ന് കേന്ദ്രങ്ങളില്‍( തിരുവനന്തപുരം വെള്ളായണി, തൃശ്ശൂര്‍ വെള്ളാനിക്കര, കാസര്‍മകാട്) എന്നിവിടങ്ങളില്‍ നടത്താനിരുന്ന കുടുംബശ്രീ ജീവ മിഷന്‍ പരിശീലനം മാറ്റിവെച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: ബിജെപി പിന്തുണയോടെ സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താൽ; യുഡിഎഫ് കരിദിനം ആചരിക്കും: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, കടകൾ തുറക്കുമെന്ന് വ്യാപാരികൾ ഹർത്താലിൽ അക്രമം നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്.

പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഈടാക്കും; അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യും