ഹർത്താൽ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

ഹർത്താൽ അക്രമത്തിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ബി ജെ പി യും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ ബ്ലോക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മറ്റിയംഗം എം.എ. റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ് അദ്ധ്യക്ഷനായി. ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, വിപിൻ ബിആർ, സോജിമോൻ ജോയി എന്നിവർ സംസാരിച്ചു. ഹർത്താലിന്റെ മറവിൽ സംസ്ഥാനമെമ്പാടും സംഘപരിവാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു ഡിവൈഎഫ്ഐ ആരോപിച്ചു .