മുണ്ടക്കയത്ത് ഹർത്താൽ പൂർണം

മുണ്ടക്കയത്ത്  ഹർത്താൽ പൂർണം

മുണ്ടക്കയം : ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താൽ മുണ്ടക്കയത്ത് പൂർണ്ണം. സമരാനുകൂലികൾ ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞതൊഴിച്ചാൽ ഹർത്താൽ സമാധാനപരമായിരുന്നു.

മെഡിക്കൽ ഷോപ്പുകൾ ഒഴിച്ചുള്ള കടകളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ചില ദീർഘ ദൂര ബസുകൾ മാത്രം സർവ്വീസ് നടത്തി. രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെ ആയിരുന്നു ഹർത്താൽ. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിലും ആക്രമണത്തിലും പ്രതിക്ഷേധിച്ചായിരുന്നു ഹർത്താൽ.

ഹർത്താലിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ദളിത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് രാവിലെ ടൗൺ ചുറ്റി പ്രകടനം നടത്തി. ചേരമ സാംബവ ഡെവലപ്പ്മെൻ്റ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, കെ.പി.എം.എസ്, ഐ.ഡി.എഫ് തുടങ്ങിയ സംഘടനകളുടെ നേത്രത്വത്തിലായിരുന്നു പ്രകടനം.