ഹ​ർ​ത്താ​ലി​ൽ നാട് സ്തം​ഭി​ച്ചു: കാഞ്ഞിരപ്പള്ളിയിൽ യുഡിഫ് പ്രകടനത്തിൽ സംഘർഷം ( വീഡിയോ)

ഹ​ർ​ത്താ​ലി​ൽ  നാട് സ്തം​ഭി​ച്ചു: കാഞ്ഞിരപ്പള്ളിയിൽ യുഡിഫ് പ്രകടനത്തിൽ സംഘർഷം ( വീഡിയോ)

കാഞ്ഞിരപ്പള്ളി : ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ കാഞ്ഞിരപ്പള്ളി മേഖലയും സ്തംഭിച്ചു.

കാഞ്ഞിരപ്പള്ളി ടൗണിൽ ഹർത്താൽ ദിവസം രാവിലെ യുഡിഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി. ടൌൺ ചുറ്റി എത്തിയ പ്രകടനക്കാർ, കാഞ്ഞിരപ്പള്ളി ടൗണിലെ പെട്രോൾ പമ്പിന്റെ മുൻപിൽ പ്രതിഷധ ധർണ നടത്തിയ സമയത്താണ് പോലീസുമായി വാക്കുതർക്കം ഉണ്ടായത്. പ്രവർത്തകർ റോഡിന്റെ നടുവിൽ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തുവാൻ ശ്രമിച്ചപ്പോൾ പോലീസ് ഇടപെടുകയായിരുന്നു. പ്രവർത്തകരോട് റോഡിൽ തടസ്സം ഉണ്ടാക്കരുതെന്നു പോലീസ് ആവശ്യപ്പെട്ടു. . തങ്ങൾക്കു അഞ്ചു മിനിട്ടു റോഡ് ഉപരോധിക്കുവാൻ സമയം തരണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തളളും ഉണ്ടായി. പോലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ റോഡിൽ നിന്നും മാറ്റുകയായിരുന്നു. കാഞ്ഞിരപ്പള്ളി സി ഐ ഷാജു ജോസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കുവാൻ എത്തിയിരുന്നു. വീഡിയോ കാണുക :

കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് നടത്തിയില്ല. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും സ്തംഭിച്ചിരുന്നു. ഓഫീസുകൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. കടകൾ ഒന്നും തന്നെ തുറന്നില്ല്ല. പെട്രോൾ ബങ്കുകൾ അടഞ്ഞു കിടന്നു,. ചില മെഡിക്കൽ സ്റ്റോറുകൾ തുറന്നു പ്രവർത്തിച്ചു.

ഹർത്താൽ ദിനത്തിൽ എൽ ഡി എഫും യൂഡിഫും യു ഡി ഫും വെവ്വേറെ പ്രകടനങ്ങൾ നടത്തി .

——————————-