കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

കാഞ്ഞിരപ്പള്ളി: പോലീസ് നിഷ്‌ക്രിയത്വത്തെതുടര്‍ന്ന് ദുരഭിമാനത്തിന്റെ പേരില്‍ കെവിന്‍ പി ജോസഫിനേ അരുംകൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താൽ കാഞ്ഞിരപ്പള്ളി മേഖലയിൽ പൂർണമായിരുന്നു . എതാനും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഒഴികെ ബസ്സുകള്‍ ഒന്നും സര്‍വ്വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ ആരും തടഞ്ഞില്ല. പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു .

അത്യാവശ്യമായി ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ എറെ വലഞ്ഞു. മറ്റു ജില്ലകളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയവര്‍ എറെ ബുദ്ധിമുട്ടി. സര്‍ക്കാരാഫീസുകളിലും ഹാജര്‍ നില തീര്‍ത്തും കുറവായിരുന്നു.