പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പരിശോധന

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പരിശോധന

എരുമേലി: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ക്യാമ്പുകളാണ് നടന്നത്. 12ന് മൂന്നാമത്തെ ക്യാമ്പുകൂടി നടത്തുന്നതോടെ പരിശോധനകള്‍ പൂര്‍ത്തിയാകും.

ഇരുന്നൂറില്‍പ്പരം തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ കഴിഞ്ഞ രണ്ട് ക്യാമ്പുകളിലായി ശേഖരിച്ചു. കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി 450ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. ഇവരെ പൊതുഒഴിവ് ദിനങ്ങളില്‍ കോണ്‍ട്രാക്ടര്‍മാരാണ് ആരോഗ്യവകുപ്പിന്റെ ക്യാമ്പുകളിലെത്തിക്കുന്നത്.

മലന്പനി, ടി.ബി., മന്ത്, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തൊളിലാളികളിലുണേ്ടായെന്നു രക്തപരിശോധനയിലൂടെയാണ് പ്രാഥമികമായി കണെ്ടത്തുക. രോഗങ്ങള്‍ ഉള്ളതായി കണെ്ടത്തിയാല്‍ അടിയന്തര ചികിത്സകള്‍ക്ക് വിധേയമാക്കും.

സംസ്ഥാനത്തിന് പുറത്തുനിന്നാണ് മലമ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് സാധ്യതകളേറെയാണ്. ഇത് മുന്‍നിര്‍ത്തിയാണ് താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

വൃത്തിഹീനമായ താമസസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിന് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളും ആരംഭിച്ചു.

എരുമേലി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

2-web-erumeli-medical