കാലവർഷം കനത്തതോടെ നാട്ടിലെങ്ങും വെള്ളപ്പൊക്കം.. വ്യാപകനാശം..

കാലവർഷം കനത്തതോടെ നാട്ടിലെങ്ങും  വെള്ളപ്പൊക്കം.. വ്യാപകനാശം..

കാഞ്ഞിരപ്പള്ളി : കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതികൾ വർധിച്ചു .
തുടർച്ചയായി പെയ്യുന്ന മഴ കാരണം പുഴകളും ആറുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് . കരിമ്പുകയം ചെക്കു ഡാമിൽ വെള്ളം കരകവിഞ്ഞു ഒഴുകുകയാണ്. . ഷട്ടറുകൾ നേരത്തെ തുറന്നു വിടാഞ്ഞതിനാൽ ക​ല്ല​റ​ക്കാ​വ് റോ​ഡ​ട​ക്കം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​വി​ടെ ആ​റി​നോ​ട് ചേ​ർ​ന്നു​ള്ള പു​ര​യി​ട​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട് . . ക​ല്ല​റ​ക്കാ​വ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

പല സ്ഥലങ്ങളിലും വൻ കൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നു വീണു. റോഡുകളിൽ മരങ്ങൾ വീണതോടെ ഗതാഗതം പലയിടത്തും സ്തംഭിച്ചു . മ​ണി​മ​ല​യാ​റ്റി​ൽ വൈ​കു​ന്നേ​ര​ത്തോടെ പ​ഴ​യി​ടം പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി. പാ​ല​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ വേ​സ്റ്റ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നാട്ടുകാർ നീ​ക്കം ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ചി​റ്റാ​ർ പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ചി​റ​ക്ക​ട​വ്, ഞ​ള്ള​മ​റ്റം, ക​രി​ന്പു​ക​യം, മ​ണി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ള​ത്തി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഞ്ച​ലി​പ്പ, മ​ണ്ണാ​റ​ക്ക​യം, ഞ​ള്ള​മ​റ്റം റോ​ഡി​ൽ വെ​ള്ളം ക​യ​റി​യൊ​ഴു​കി​യ​തി​നെ​തു​ട​ർ​ന്ന് റോ​ഡും ക​ലു​ങ്കും ത​ക​ർ​ന്നു. ആ​ന​ക്ക​ല്ല്, ആ​നി​ത്തോ​ട്ടം, മേ​ച്ചേ​രി​ത്താ​ഴെ, മാ​നി​ടം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി. മേ​ച്ചേ​രി​ത്താ​ഴെ​യി​ൽ മൂ​ന്ന് വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള മ​റ്റ് അ​ഞ്ച് കു​ടും​ബ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ലാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ ഹാ​ളി​ന് മു​ക​ളി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ​ട​ക്കം ഒ​രു ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ചി​റ​ക്ക​ട​വ് മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന് പൊ​ൻ​പാ​റ​യി​ൽ പി.​ജി.​മോ​ഹ​ന​ൻ നാ​യ​രു​ടെ വീ​ടി​ന് മു​ക​ളി​ൽ അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്ന മ​ഹാ​ഗ​ണി​യും പ്ലാ​വും ഒ​ടി​ഞ്ഞു വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ള​ങ്ങു​ളം വെ​ള്ളി​ലാ​ക്കു​ഴി​യി​ൽ റ​ബ​ർ ഉ​ത്പ്പാ​ദ​ക സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞു വീ​ണു മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഇ​ള​ങ്ങു​ളം വാ​ണി​നി​വാ​സി​ൽ ഷാ​ജി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. ചാ​മം​പ​താ​ൽ ക​ന്നു​കു​ഴി​യി​ൽ തോ​ട്ടു​ങ്ക​ൽ ജോ​യി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ റ​ബ​ർ മ​രം വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൊ​ൻ​കു​ന്നം –മ​ണി​മ​ല റോ​ഡി​ൽ ചി​റ​ക്ക​ട​വ് പു​ളി​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് സ​മ​യ​വും ഭി​ത്തി പൂ​ർ​ണ​മാ​യും തോ​ട്ടി​ലേ​ക്ക് പ​തി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ വരും ദിവസങ്ങളിലും വെള്ളപൊക്കം ഉണ്ടകുവുമെന്നു ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പുഴകളും ആറുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് തുടർച്ചയായി പെയ്യുന്ന മഴയിൽ കരകവിഞ്ഞു ഒഴുകുന്ന കരിമ്പുകയം ചെക്കു ഡാമിന്റെ ദൃശ്യങ്ങൾ ..( വീഡിയോ)

മലവെള്ളപാച്ചിലിൽ നിന്നും ഇങ്ങനെ വരുമാനം നേടാം ( വീഡിയോ)

കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പുഴകളും ആറുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് . മഴമൂലം ഭൂരിഭാഗം ആളുകളുടെയും ജീവിതം ബുദ്ധിമുട്ടാകുമ്പോൾ , ചിലർക്കെങ്കിലും അത് ഒരു വരുമാന മാർഗം ആകാറുണ്ട്. മലവെള്ളത്തിൽ ഒഴുകിവരുന്ന തേങ്ങയും, തടികളും മറ്റു ഉപകാരപ്രദമായ സാധനങ്ങളും വലയിട്ട് പിടിച്ചെടുന്നവർക്കു അതൊരു വരുമാന മാർഗമാണ് . തുടർച്ചയായി പെയ്യുന്ന മഴയിൽ കരകവിഞ്ഞു ഒഴുകുന്ന കരിമ്പുകയം ചെക്കു ഡാമിന്റെ മുകളിൽ നിന്നുകൊണ്ട് തേങ്ങാ പിടിച്ചെടുക്കുന്ന ദൃശ്യം .. ദിവസവും നൂറു തേങ്ങയിൽ അധികം ഒഴുക്കിൽ നിന്നും പിടിച്ചെക്കാറുണ്ടത്രെ .. വീഡിയോ കാണുക