ഇടവപ്പാതി എത്തി; കനത്ത മഴയും കാറ്റും, ഒപ്പം മിന്നലും..

കാഞ്ഞിരപ്പള്ളി : കടുത്ത ചൂടിനും ജലക്ഷാമത്തിനും അറുതി വരുത്തി മണ്‍സൂണ്‍ മഴയായ ഇടവപ്പാതി എത്തി.

കാഞ്ഞിരപ്പള്ളി മേഖലയിൽ ഇന്ന് കനത്ത മഴ ലഭിച്ചു. മഴയ്ക്ക് കാറ്റും മിന്നലും അകമ്പടി സേവിച്ചു. വരും ദിവസങ്ങളില്‍ കാറ്റും മഴയും കൂടുതല്‍ ശക്തമാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.