കണമല, പന്പാവാലി മേഖലയില്‍ പെരുമഴ, മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം. ജനങ്ങൾ ദുരിതത്തിൽ …

കണമല, പന്പാവാലി മേഖലയില്‍ പെരുമഴ, മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം. ജനങ്ങൾ ദുരിതത്തിൽ …
എരുമേലി • അര്‍ധരാത്രി വരെ പെയ്ത ശക്തമായ മഴയില്‍ പന്പാവാലി മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. മലയിടിഞ്ഞു വീണു കിണര്‍ അപ്രത്യക്ഷമായി.

ശബരിമല പാതയില്‍ വന്‍വെള്ളക്കെട്ടു രൂപപ്പെട്ടു. വട്ടപ്പാറയില്‍ റോഡിലേക്കു വന്‍ തിട്ട ഇടിഞ്ഞുവീണു. കണമല കോസ്‌വേയില്‍ ചെളിവെള്ളം നിറഞ്ഞു യാത്ര ദുസ്സഹമായി.

ചൊവ്‌വ വൈകിട്ടു പെയ്തുതുടങ്ങിയ മഴയാണു കിഴക്കന്‍ മേഖലയെ ദുരിതത്തില്‍ മുക്കിയത്. അര്‍ധരാത്രി വരെ മഴ തുടര്‍ന്നതോടെ മലന്പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചു.

2-web-mannidichil-pambavali
പാറക്കടവ് ഈട്ടിക്കാലായില്‍ ആനന്ദന്‍റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിനു മുകളിലേക്കു മണ്ണ് ഇടിഞ്ഞുവീണു. വീട്ടുമുറ്റത്തെ കിണര്‍ പൂര്‍ണമായും അപ്രത്യക്ഷമായി. വീടിനു കേടുപാടു സംഭവിച്ചു.

മങ്കന്താനം കറിയാച്ചന്‍, കുന്നപ്പള്ളി ബാബു, കണ്ടത്തില്‍ അലക്സ്, കുരിശിങ്കല്‍ രാജു, മാനേല്‍ ജോയി, പുലിയുറുന്പ് ജയന്‍, മങ്കൊന്പില്‍ അനീഷ്, കൊന്നക്കല്‍ ജോയി, കണ്ടത്തില്‍ ബേബി എന്നിവരുടെ വീട്ടുപരിസരത്തേക്കു മണ്ണിടിഞ്ഞു.

7-web-mannidichil-pambavali
പല വീടുകളുടെയും സംരക്ഷണഭിത്തികള്‍ തകര്‍ന്നു.

 

എരുമേലി _ ശബരിമല ഹൈവേയില്‍ വട്ടപ്പാറ ഭാഗത്തു 10 മീറ്ററിലേറെ തിട്ട റോഡിലേക്ക് ഇടിഞ്ഞുവീണു. മണ്ണും കല്ലും റോഡിലേക്കു വീണുകിടക്കുകയാണ്. തിട്ടയ്ക്കു 30 അടി ഉയരമുണ്ട്.

 

 

മുക്കൂട്ടുതറ _ ഇടകടത്തി _ കണമല റോഡില്‍ പാറക്കടവിലും കണമല അട്ടിവളവില്‍ നാലിടത്തും തിട്ട റോഡിലേക്ക് ഇടിഞ്ഞുവീണു. ഇടകടത്തിയില്‍ വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു റോഡിലേക്കു വീണു. കണമല പാലം ചെളിനിറഞ്ഞു കിടക്കുകയാണ്.

6-web-mannidichil-pambavali

പഞ്ചായത്തു പ്രസിഡന്‍റ് അനിത സന്തോഷ്, അംഗങ്ങളായ ജെസി കാവാലം, എ.ആര്‍. രാജപ്പന്‍ നായര്‍, ഷെമീന ലത്തീഫ്, ജോസ് ഇളയാനിത്തോട്ടം, കൃഷി, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

2-web-mannidichil-pambavali

3-web-mannidichil-pambavali

4-web-mannidichil-pambavali

6-web-mannidichil-pambavali

1-web-mannidichil-panbavali