പെരുമഴയിൽ എരുമേലിയിൽ വെള്ളകെട്ട് ; ഗതാഗതം സ്തംഭിച്ചു

എരുമേലി : പെരുമഴയിൽ എരുമേലി ടൌൺ വെള്ളത്തിനടിയിലായെങ്കിലും നാട്ടുകാർക്ക് ആശ്വാസം ; മണ്ഡല–മകരവിളക്കു സീസണിൽ പട്ടണത്തിലെ തോടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വെള്ളം ഒഴുക്കി കൊണ്ട് പോയി ടൌണും തോടുകളും വൃത്തിയായി. തന്നെയുമല്ല കഠിനമായ ജലക്ഷാമത്തിന് പരിഹാരവും ആയി.

ഇന്നലെ നാലുമണിയോടെ ആരംഭിച്ച മഴ രണ്ടു മണിക്കൂറിലേറെ നീണ്ടു.
മഴയെത്തുടർന്നു കെഎസ്ആർ‍ടിസി ഡിപ്പോ പരിസരവും മുണ്ടക്കയം റോഡും വെള്ളത്തിനടിയിലായി. ഈ വർഷത്തെ ഏറ്റവും വലിയ മഴയാണ് ഇന്നലെ പെയ്തത്. കനത്ത മഴയിൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റ് തെളിച്ചാണു യാത്ര നടത്തിയത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായത് പരിഭ്രാന്തി പരത്തി.

മഴ പെയ്തതോടെ മലയോര മേഖലയിൽ അനുഭവപ്പെട്ടിരുന്ന ജലക്ഷാമത്തിനും കുറവുണ്ടായി.