പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ

പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ


പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ

കുളപ്പുറം : കുളപ്പുറം ഒന്നാം മൈൽ ഭാഗത്ത് കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ ആയിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വള്ളിയാംതടത്തിൽ റോബിൻ തോമസിന്റെ പുരയിടത്തിലെ 12 കോൽ താഴ്ചയുള്ള കിണറാണ് പെരുമഴയത്ത് ഇടിഞ്ഞു താഴ്ന്നുപോയത്. വീടിന്റെ മിറ്റത്ത് വക്ക് കെട്ടി ബലപ്പെടുത്തി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണ് അപകടാവസ്ഥയിലായത് . കിണറിന്റെ മുകൾഭാഗം മുഴുവനായും അഞ്ചടിയോളം അകത്തേക്ക് ഇരുന്നുപോയ നിലയിലാണ്. മിറ്റത്തു ഇറങ്ങിയാൽ പോലും അപകടത്തിൽ പെടുവാനുള്ള സാധ്യത ഉള്ളതിനാൽ കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന വീട്ടുകാർ ഭീതിയിലാണ് കഴിയുന്നത്.

അയൽവാസിയായ ജോഷി കൊട്ടാരത്തിന്റെ മിറ്റത്തിന്റെ തറ ഇടിഞ്ഞു താഴ്ന്ന് അടിക്കെട്ടിൽ വിള്ളൽ ഉണ്ടായ നിലയിലാണ്.

കഴിഞ്ഞ ദിവസം രാവന്തിയോളം തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഈ ഭാഗത്തു പലയിടത്തും മണ്ണിടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ ആയിട്ടുണ്ട്. വാർഡ് മെമ്പർ ജോളി ഡൊമിനിക് സ്ഥലം സന്ദർശിച്ചു മേൽനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി .