സ്കൂള്‍ ബാഗിന്‍റെ അമിതഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി :

കാരണം സ്‌കൂൾ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഹൈദരാബാദ്: സ്കൂള്‍ ബാഗിന്‍റെ അമിത ഭാരം കാരണം 12 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്‌കൂളിലാണ് സംഭവം. 14 കാരിയായ പി. ശ്രിവര്‍ഷിതയാണ് കുഴഞ്ഞ് വീണത് . കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സിസിടിവിയില്‍ നിന്ന് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ 8.45 നാണ് പെണ്‍കുട്ടി സ്കൂളിലെത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ എത്തയപ്പോഴേക്കും പെണ്‍കുട്ടി തളര്‍ന്നു വീണു.
വീഴ്ചയില്‍ നെറ്റിയില്‍ മുറിവ് പറ്റിയതിനാല്‍ മൂക്കില്‍ നിന്ന് രക്തം ഒലിക്കാനും തുടങ്ങിയിരുന്നു. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ശ്രശ്രൂഷ നല്‍കിയതിന് ശേഷം സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ബിപി കുറവാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.കുട്ടിയുടെ മാതാപിതാക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു.
കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ താമസിച്ചെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ മുറ്റത്ത് ധര്‍ണ്ണയും നടത്തി. എന്നാല്‍ നിര്‍ജലീകരണമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയെന്ന് പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി സിബിഎസ്ഇ. സിബിഎസ്ഇ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിര്‍ദ്ദേശം. സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശങ്ങളുമായി സിബിഎസ്ഇ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് നോട്ട് ബുക്കുകളും വര്‍ക്ക് ബുക്കുകളും കൊണ്ടുവരാത്ത കുട്ടികളെ ശിക്ഷിക്കരുതെന്നും സിബിഎസ്ഇ അംഗീകാരമുള്ള സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പാഠ്യപ്രവര്‍ത്തനങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ വച്ച് തന്നെ പൂര്‍ത്തിയാക്കണം. ഇത് ഹോംവര്‍ക്കുകളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഹോംവര്‍ക്കുകള്‍

ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗോ ഹോം വര്‍ക്കോ വേണ്ടെന്ന് വ്യക്തമാക്കുന്ന സിബിഎസ് സി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂന്നിയ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണണമെന്നും വ്യക്തമാക്കുന്നു.

അമിത ഭാരമുള്ള ബാഗുകള്‍

അമിത ഭാരമുള്ള സ്‌കൂള്‍ ബാഗുകള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്നാണ് സിബിഎസ് സി പറയുന്നത്.

കുടിവെള്ളം

ഗുണമേന്മ പരിശോധിച്ച വെള്ളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കണമെന്ന് വ്യക്തമാക്കുന്ന സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ വെള്ളക്കുപ്പികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു

സ്വന്തം ശരീരഭാരത്തിന്‍റെ പത്തിലൊന്ന്. ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗിന്‍റെ ഭാരം അതില്‍ കൂടരുത്. ഭാരമേറിയാല്‍ ശിക്ഷ സ്കൂള്‍ അധികൃതര്‍ക്ക്. പിഴ മൂന്നു ലക്ഷം രൂപ വരെ.
സ്കൂള്‍ ബാഗിന്‍റെ ഭാരം നിയന്ത്രിക്കാന്‍ 2006ല്‍ തയാറാക്കിയ നിയമത്തിലെ നിര്‍ദേശങ്ങളാണിവ. പ്രീ പ്രൈമറി തലത്തില്‍ ബാഗുകള്‍ പാടില്ല. വിദ്യാര്‍ഥികളെ ചുമട്ടുകാരാക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിര്‍ദേശങ്ങളുടെ പട്ടിക നീളുന്നു.
എന്നാല്‍ തയ്യാറാക്കി എട്ടു വര്‍ഷം കഴിഞ്ഞിട്ടും നിയമം നടപ്പാക്കാന്‍ നടപടികളില്ല. സ്കൂള്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്ന കാരണങ്ങള്‍ തേടി 2012ല്‍ ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് നടത്തിയ സര്‍വെയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നത്.
സര്‍വെയില്‍ പരിഗണിച്ച 12 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളില്‍ 57 ശതമാനം പേരുടെ അസ്ഥിവ്യൂഹങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിരുന്നു. പലര്‍ക്കും ശരിയായ രീതിയില്‍ ഇരിക്കാന്‍ കഴിയുന്നില്ല. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 ശതമാനം വിദ്യാര്‍ഥികള്‍ അലസരായി മാറി. കടുത്ത പുറംവേദനയും നടുവേദനയും ഇവരെ അലട്ടുന്നു. പഠനോപകരണങ്ങള്‍ കുത്തിനിറച്ച ഭാരമേറിയ സ്കൂള്‍ ബാഗുകളാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണമായി സര്‍വെ കണ്ടെത്തിയത്. ഭാരമുള്ള സ്കൂള്‍ ബാഗുകള്‍ തോളിലേറ്റുന്ന വിദ്യാര്‍ഥികളുടെ നട്ടെല്ലിന് കാര്യമായ തകരാറുകള്‍ സംഭവിക്കുന്നു.
സര്‍വെയില്‍ പങ്കെടുത്ത 95 ശതമാനം വിദ്യാര്‍ഥികളുടെയും സ്കൂള്‍ ബാഗിന്‍റെ ഭാരം ശരീര ഭാരത്തിന്‍റെ 35 ശതമാനത്തില്‍ അധികമായിരുന്നു. കോല്‍ക്കത്ത, മുംബൈ, ബംഗളൂരു, പൂനെ അടക്കം പത്ത് മെട്രൊ നഗരങ്ങളിലെ 2000 സ്കൂള്‍ വിദ്യാര്‍ഥികളിലായിരുന്നു സര്‍വെ. ആയിരത്തോളം രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു.
2006ലെ സ്കൂള്‍ ബാഗ് നിയമപ്രകാരം ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബാഗിന്‍റെ ഭാരം രണ്ട് കിലോയിലും മൂന്ന്, നാല് ക്ലാസുകാരുടേത് മൂന്നു കിലോയിലും കൂടരുത്. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടേത് നാലു കിലോയിലും ഒമ്പത്, പത്ത് ക്ലാസുകാരുടേത് അഞ്ചു കിലോയിലും അധികമാവാന്‍ പാടില്ല.
എന്നാല്‍. പുത്തന്‍ പഠന രീതിയില്‍ പ്രീ പ്രൈമറി വിദ്യാര്‍ഥികളുടെ ബാഗുകള്‍ പോലും അഞ്ചു കിലോയില്‍ അധികമാണ്. സ്കൂള്‍ ബാഗിന്‍റെ ഭാരം മൂന്നിലൊന്നായി കുറയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും 2006 ല്‍ ഉത്തരവിട്ടിരുന്നു. മൂന്ന് ടേമുകളിലെ സിലിബസിന് അനുസൃതമായി പാഠ പുസ്തകങ്ങള്‍ വിഭജിക്കണം. ലോവര്‍, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികളുടെ നോട്ട് ബുക്കുകള്‍ 80 മുതല്‍ 100 പേജില്‍ കവിയരുത്. ഹൈസ്കൂള്‍ തലത്തില്‍ നോട്ടുകള്‍ വെള്ള പേപ്പറില്‍ എഴുതി ഫയല്‍ ചെയ്യുന്ന സമ്പ്രദായം ആവിഷ്കരിക്കണം. വായനയ്ക്കും എഴുത്തിനും അമിത പ്രാധാന്യം നല്‍കിയുള്ള പ്രീ സ്കൂള്‍ പഠന രീതി ഒഴിവാക്കണം. ഇങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ കമ്മിഷന്‍ ചെയര്‍മാനായിരുന്ന വി.പി. മോഹനന്‍ പുറപ്പെടുവിച്ചു.
ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വിഭാഗത്തിനും നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായില്ല. നിയമം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക സ്കൂള്‍ അധികൃതരും. നവീന പാഠ്യ ശൈലിയില്‍ പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.
നിയമത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം. കുട്ടി കൂനന്‍മാരെ സൃഷ്ടിക്കുന്ന തടിയന്‍ സ്കൂള്‍ ബാഗുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

സ്കൂള് ബാഗുകളുടെ ഭാരം കുറയ്ക്കാന് ആലോചന

ദോഹ: വിദ്യാര്ഥികളുടെ സ്കൂള് ബാഗുകളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ചുള്ള ആലോചനയിലാണ് ദോഹയിലെ ഒട്ടുമിക്ക സ്കൂളുകളും. ചില സ്കൂളുകള് ബാഗുകളുടെ കാര്യത്തില് നടപടികള് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്കൂള് ബാഗുകളുടെ അമിത ഭാരം കുട്ടികളില് ദീര്ഘകാല ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുന്നുണ്ടെന്ന് ഡോക്ടര്മാരും അഭിപ്രായപ്പെടുന്നു. നഴ്സറി സ്കൂള് കുട്ടികള്ക്കു പോലും ആരോഗ്യപ്രശ്നത്തിന് വഴിതെളിക്കുന്ന ഈ അമിതഭാരം ചുമക്കല് വ്യാപകമായ വിമര്ശനത്തിന് വിധേയമായി കഴിഞ്ഞു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്ഥികളുടെ സ്കൂള് ബാഗിന് അഞ്ച് മുതല് ഏഴ് കിലോ വരെ ഭാരമാണുള്ളത്.

ഏഴാം ക്ലാസിന് മുകളിലുള്ള വിദ്യാര്ഥികളുടെ സ്കൂള് ബാഗിന്റെ ഭാരം പത്തില് കൂടുതലാണ്. സ്കൂള് കുട്ടികള്ക്ക് അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായി ചുമക്കാന് കഴിയുന്ന ശരാശരി ഭാരമുണ്ട്. അതിനേക്കാള് കൂടുതല് ഭാരം വഹിക്കേണ്ടി വരുമ്പോള് അത് ആരോഗ്യത്തേയും പഠനത്തേയും ഒരുപോലെ ബാധിക്കും. ചെറിയ വിദ്യാര്ഥികളുടെ സ്കൂള് ബാഗുകള് എടുക്കുന്നതിനായി സ്കൂളിലെ കേഡറ്റുകളുടെയോ മുതിര്ന്ന വിദ്യാര്ഥികളുടേയോ സേവനം തേടുകയാണ് ഒരു മാര്ഗം.

കമ്യൂണിറ്റി സേവനത്തിന്റെ ഭാഗമായി ചെറിയ കുട്ടികളുടെ ബാഗുകള് ചുമക്കാന് സ്കൂളിലെ കേഡറ്റുകളുടെ സഹായമുണ്ടെന്ന് ഫിലിപ്പൈന് സ്കൂള് പ്രിന്സിപ്പല് അലക്സാണ്ടര് അക്കോസ്ത പറഞ്ഞു.
കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടേയും അധ്യാപകരുടേയും അസോസിയേഷന് യോഗങ്ങളില് ചര്ച്ച ചെയ്തിരുന്നു.

ചര്ച്ചകളില് നിന്നു കേഡറ്റുകളുടെ സഹായമാണ് ഏക പോംവഴിയെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്ഥികള്ക്ക് ഇത് വളരെയേറെ സഹായകമാകുമെന്നും യോഗത്തില് പങ്കെടുത്തവര് ചൂണ്ടിക്കാട്ടി. അതേസമയം കോഴ്സിനും വിഷയങ്ങള്ക്കും അനുസൃതമായി വിദ്യാര്ഥികള് ഓരോ ദിവസവും കൊണ്ടുവരേണ്ട പുസ്തകങ്ങള് മാത്രമേ ഉണ്ടാകാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇ-ബുക്ക് ഉള്പ്പെടയുള്ള ഗാഡ്ജറ്റുകളുടെ അമിതോപയോഗമാണ് ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രേഡ് ഒന്നു മുതല് മൂന്നുവരെയുള്ള കുട്ടികള്ക്ക് അച്ചടി പുസ്തകങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. സ്കൂള് ബാഗുകളുടെ അമിതഭാരം കുറയ്ക്കാന് സ്കൂളുകള് കൂടുതല് നടപടികള് സ്വീകരിക്കണമെന്നും ചില രക്ഷിതാക്കള് ആവശ്യപ്പെട്ടു.

ഗ്രേഡ് നാലില് പഠിക്കുന്ന ഒരു വിദ്യാര്ഥിയുടെ ബാഗില് പത്ത് ബുക്കുകളും മറ്റു ചില നോട്ടുബുക്കുകളും പഠനസഹായികളും ഉള്പ്പെടും. കൂടാതെ ഭക്ഷണവും. ഇത് കുട്ടികള്ക്ക് അമിതഭാരമാകുന്നുണ്ട്. സ്കൂള് ബാഗിന്റെ ഭാരം കാരണം മകന് നടുവേദന അനുഭവപ്പെടുന്നതായി ഗ്രേഡ് നാലിലെ വിദ്യാര്ഥിയുടെ മാതാവ് വെളിപ്പെടുത്തി.

സ്കൂളുകളില് പുസ്തകങ്ങള് സൂക്ഷിക്കാന് ലോക്കറുകള് നല്കുന്നുണ്ടെങ്കിലും അസൈന്മെന്റ്സിനും മറ്റുമായി ബുക്കുകള് തിരികെ വീട്ടിലേക്കു കൊണ്ടുവരേണ്ടതുണ്ട്. ദോഹയിലെ ഒരു പ്രമുഖ ഇന്റര്നാഷണല് സ്കൂള് ഇക്കാര്യം ഗൗരവത്തിലെടുക്കുകയും നഴ്സറി മുതലുള്ള എല്ലാ വിദ്യാര്ഥികള്ക്കും പുസ്തകങ്ങള് സ്കൂളില് തന്നെ സൂക്ഷിക്കാനായി ലോക്കറുകള് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാഥമിക സ്കൂള് വിദ്യാര്ഥികള്ക്ക് ഒരു വര്ഷത്തെ പഠനത്തിനാവശ്യമായ വസ്തുക്കള് നേരത്തെ വാങ്ങി സ്കൂളില് സൂക്ഷിക്കുകയും വിദ്യാര്ഥികള്ക്ക് ആവശ്യത്തിന് ലഭ്യമാക്കുകയുംചെയ്യുന്നുണ്ടെന്ന് സ്കൂള് അധികൃതര് വിശദീകരിച്ചു.

ദിവസത്തിലോ ആഴ്ചയിലോ സ്കൂള് അധ്യാപകന്റെ അനുമതിയോടെ രണ്ടോ മൂന്നോ പുസ്തകങ്ങള് വീട്ടിലേക്കുകൊണ്ടുപോകാന് അനുവദിക്കും. സ്കൂളുകളിലെ ഇടവേളകളില് വായനശാലയില് പോയി പുസ്തകങ്ങള് വായിക്കാന് സൗകര്യമൊരുക്കും.

ഉയര്ന്ന ക്ലാസുകളിലെ വിദ്യാര്ഥികള് ലാപ്ടോപ്പിന്റെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവര് വിശദീകരിച്ചു.സ്കൂള് ബാഗുകളുടെ അമിതഭാരം കുട്ടികള്ക്ക് നട്ടെല്ലിന് വളവ് ഉള്പ്പെടെയുള്ള ദീര്ഘകാല ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് ഡോക്ടര്മാര് ചൂണ്ടിക്കാട്ടുന്നു. പതിനെട്ട് വയസ്സില് താഴെയുള്ള കുട്ടികളുടെ എല്ല് പൂര്ണ വളര്ച്ചയെത്തിയിട്ടില്ല.

സ്കൂള് ബാഗുകളുടെ അമിതഭാരം നിമിത്തം ഒട്ടുമിക്ക കുട്ടികള്ക്കും നടുവേദനയും തലവേദനയും ഉണ്ടാകുന്നതിന്റെ കാരണമിതാണ്. ചില കുട്ടികള്ക്ക് നട്ടെല്ലിനും പ്രശ്നങ്ങള് ഉണ്ടാകാറുണ്ട്. 18 വയസ്സില് എത്തുന്ന ഒരു കുട്ടിയുടെ നട്ടെല്ല് പൂര്ണമായും വളര്ച്ച പ്രാപിച്ചിരിക്കും. പതിനെട്ട് വയസ്സായ മുതിര്ന്ന കുട്ടികളില് അപൂര്വമായേ അമിത ഭാരം വഹിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകാറുള്ളുവെന്നും ഡോക്ടര്മാര് ചൂണ്ടിക്കാട്ടുന്നു.

കുട്ടിയുടെ മൊത്തം ശരീരഭാരത്തിന്റെ പത്ത് ശതമാനത്തോളം കുറവായിരിക്കണം സ്കൂള് ബാഗുകളെന്നും ഡോക്ടര്മാര് അഭിപ്രായപ്പെട്ടു. ചില കുട്ടികള് മിക്കപ്പോഴും വലതു വശത്താണ് ബാഗിടുന്നത്. ബാഗിന്റെ സ്ട്രാപ്പുകള് ഇരുവശങ്ങളിലേക്കും ഇടുന്നതാണ് കൂടുതല് അഭികാമ്യമെന്നും ഡോക്ടര്മാര് ചൂണ്ടിക്കാട്ടുന്നു.

ഭാരം ചുമക്കുന്ന ബാല്യങ്ങൾ

നിങ്ങളുടെ കുഞ്ഞിന്റെ തോളിൽ തൂങ്ങുന്ന ബാഗിന്റെ ഭാരം ‌എത്ര‌യാണെന്ന് എപ്പോഴെങ്കിലും തൂക്കി നോക്കിയിട്ടുണ്ടോ ?ഉത്തരം ഇല്ല എന്നാണെങ്കില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്കൂൾ ബാഗുകൾ‍ പരിശോധിച്ചപ്പോൾ കിട്ടിയ ശരാശരി ഭാരം കേൾക്കുക.

∙എൽകെജി – 2.2 കിലോ ∙യുകെജി – 3.5 കിലോ ∙ഒന്നാം ക്ലാസ് – 4.1 കിലോ ∙രണ്ടാം ക്ലാസ് – 4.8 കിലോ ∙മൂന്നാം ക്ലാസ് – 5.1 കിലോ ∙നാലാം ക്ല‌ാസ് – 5.7 കിലോ ∙അഞ്ചാം ക്ലാസ് – 6.3 കിലോ ∙ആറാം ക്ലാസ് – 6.8 കിലോ ∙ഏഴാം ക്ലാസ് – 7..8 കിലോ

ഈ ഭാരവും തൂക്കി കുഞ്ഞു നടക്കുമ്പോൾ പിന്നാലെയെത്തുന്ന രോഗങ്ങളുടെ പേരുകൾ കൂടി കേള്‍ക്കുക. വളർച്ചക്കുറവ്, കുട്ടിയുടെ സ്വാഭാവിക നിലയിലുണ്ടാവുന്ന വ്യാത്യാസം, ക്ഷീണം, ശ്രദ്ധക്കുറവ്, തലവേദന, പേശീവേദന, നട്ടെല്ലിനും ഇടുപ്പെല്ലിനും ഉണ്ടായേക്കാവുന്ന സ്ഥിരമായ തകരാറുകള്‍…

ഒന്നുറപ്പ്, കേരളത്തിലെ പല സ്കൂളുകളിലും അമിത ഭാരമുളള ബാഗുകൾ ഒരു തലമുറയ്ക്ക് നൽകുന്നത് രോഗങ്ങളുടെ വിത്തുകൾ കൂടിയാണ്. ശലഭച്ചിറകിൽ പറക്കേണ്ട കുഞ്ഞുങ്ങളുടെ ചുമലിൽ അമിതഭാരത്തിന്റെ കല്ലു കെട്ടിയിടുമ്പോൾ ഒന്നോർക്കു‌ക, ജീവിതം മുഴുവൻ ക്ഷതമേല്പിക്കുന്ന ഒരു കൂട്ടം രോഗങ്ങൾ കൂടി അവരുടെ ബാഗിനുളളിലുണ്ട്.

ശാസ്ത്രീയ വിലയിരുത്തൽ അനുസരിച്ച് കുട്ടികളുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമാവണം അവരുടെ ബാഗിന്റെ മൊത്തം ഭാരം. അതായത് പുസ്തകവും ലഞ്ച്-ടിഫിൻ ബോക്സുകളും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെട‌െയുളള ബാഗിന്റെ ആകെ ഭാരം. എന്നാൽ കുട്ടികൾ ചുമക്കുന്ന യഥാർഥ ഭാരം ആരേയും ഞെട്ടിക്കുന്നതു തന്നെയാണ്. ഡോക്ടര്‍മാരും മറ്റും നിർദേശിച്ചിരിക്കുന്ന ഭാരത്തേക്കാൾ അഞ്ച് ഇരട്ടിയോളമാ ണ് പല കുട്ടികളും ചുമക്കാൻ വിധിക്കപ്പെടുന്നത്. ഇത് കുട്ടിയുടെ ആരോഗ്യത്തെ തകർക്കുമെന്നുറപ്പാണ്.

ഒരു നാലാം ക്ലാസുകാരിയുടെ ബാഗിലുളളത്

തൃശൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായ ലിജി നാലാം ക്ലാസുകാരിയായ മകളുടെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഏതാണ്ട് ഏഴു കിലോയോളം ഭാരം. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ഇത്രയും കനമുളള ബാഗ് ചുമക്കണമെങ്കിൽ കുട്ടിക്ക് 70 കിലോ ശരീരഭാരം വേണം !! ആ ബാഗൊന്ന് നമുക്കു തുറന്നു നോക്കാം.

ടൈംടേബിൾ അനുസരിച്ചുളള ബുക്കുകൾ തന്നെയുണ്ട് ധാരാളം. ഇംഗ്ലീഷ്, മലയാളം, മാത്സ്, സയൻസ്, എന്നിവയുടെ ടെക്സ്റ്റ് ബുക്കുകൾ, നോട്ട്ബുക്കുകൾ, പ്രാക്ടീസ് ബുക്കുകൾ, കണക്ക് എഴുതിപ്പഠിക്കാൻ മറ്റൊരു ബുക്ക്, ഹോംവർക്കിനൊരു ബുക്ക്, ഇംഗ്ലീഷിന്റെ ഗ്രാമർ ബുക്ക്, കോപ്പിറൈറ്റിങ് ബുക്ക്, സ്കൂൾ ഡയറി, ഇതു കൂടാതെ കട്ടിയുളള പുറം ചട്ടയോടു കൂടിയ ഡ്രോയിങ് ബുക്ക്, പിന്നെ, വാട്ടർ കളർ, ബ്രഷ് അതിന്റെ മറ്റു പകരണങ്ങൾ, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, സ്നാക്സ് ബോക്സ്, കുട….. ബാക്കി ലിജി പറയട്ടെ. ‘‘ഞാൻ ഒരു അധ്യാപികയോടു പരാതി പറ‍ഞ്ഞു. അവർ മറ്റൊരു പ്രതിസന്ധിയിലാണ്. മറ്റു രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് ഇനിയും പുസ്തകങ്ങൾ കൊടുക്കണമെന്നാണത്രേ പെട്ടെന്നു പഠിച്ച് പെട്ടെന്നു മുന്നില‌െത്താനുളള വാശിയിലാണ് എല്ലാവരും….

എന്റെ മോൾക്കാണെങ്കിൽ അധ്യാപകരെ പേടിയാണ്. ടൈംടേ ബിളിൽ ഇല്ലാത്ത ഒരു വിഷയത്തിന്റെ അധ്യാപകൻ വന്നാലോ എന്നോർത്ത് എല്ലാ പുസ്തകങ്ങളും എല്ലാ ദിവസവും കൊണ്ടു പോവും. മ്യൂസിക് ക്ലാസും പെയ്ന്റിങ്ങും ഉണ്ടെങ്കിൽ ഭാരം പിന്നെയും കൂടും.

ഭാരം ചുമക്കുന്ന ബാല്യങ്ങൾ

ഓരോ ക്ലാസ് മുന്നേറുമ്പോഴും അരക്കിലോ മുതൽ ഒരു കിലോ വരെ ഭാരം കൂടുമെങ്കിലും മിക്ക കുട്ടികളുടേയും ബാഗിന്റെ ഭാരം അഞ്ചാം ക്ലാസു കഴിയുമ്പോഴാണ് പെട്ടെന്നു വർധിക്കുന്നത്. പല കുട്ടികൾക്കും ട്യൂഷൻ ആരംഭിക്കുന്നത് അഞ്ചാം ക്ലാസ് മുതൽക്കാവും.

സ്കൂൾ വിട്ട് നേരെ ട്യൂഷൻ ക്ലാസിലേക്കു പോവേണ്ടി വരുമ്പോൾ അങ്ങോട്ടുളള പുസ്തകങ്ങൾ കൂടി എടുക്കാൻ നിർബന്ധിതരാവുന്നു. ചിലപ്പോൾ സ്കൂൾ ടൈംടേബിളിൽ ഇല്ലാത്ത വിഷയം ട്യൂഷൻ സെന്ററിൽ ഉണ്ടാവും. അതോടെ രണ്ടും മൂന്നും ടെക്സ്റ്റും നോട്ട് ബുക്കുകളും കൂടുതൽ എടുക്കേണ്ടി വരും. അതോടെ ബാഗിന്റെ ഭാരം ഇരട്ടിയായി മാറുന്നു, ടൈംടേബിളിൽ ഇല്ലാത്ത വിഷയങ്ങൾ പോലും കൊണ്ടുപോവുന്ന കുട്ടികളുണ്ട്. എന്തിനാണിങ്ങനെ കൊണ്ടു പോവുന്നതെന്ന ചോദ്യത്തിന് ആലപ്പുഴ ജില്ലയിലെ അഞ്ചാം ക്ലാസുകാരൻ നിതിൻ പറഞ്ഞത് രസകരമായ ഉത്തരം :‘‘ഏറ്റവും കൂടുതൽ ചീത്ത പറയുന്ന രണ്ടു ടീച്ചർമാരുടെ വിഷയങ്ങൾ ഞാൻ ബാഗിൽ നിന്നെടുക്കാറേയില്ല.’’

പഠനം പാൽപായസം പോലെ മധുരമാവേണ്ടിടത്ത് ഭയത്തിന്റെ കയ്പു നിറയുന്നു

തൃശൂർ മെഡിക്കൽ കോളജിലെ ശിശു രോഗവിഭാ‌ഗം അഡീഷനൽ പ്രഫസർ ഡോ.ടി.എം. ആനന്ദകേശവന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിലെ എൽ.െക.ജി മുതല്‍ നാലാം ക്ലാസ് വരെയുളള വിദ്യാര്‍ഥികൾക്കിടയിൽ പഠനം നടത്തിയിരുന്നു. പത്തു ശതമാനം മുതൽ പതിനഞ്ചു ശതമാനം വരെ അധികമാണ് പല കുട്ടികളുടെയും സ്കൂൾ ബാഗിന്റെ ഭാരം എന്ന് പഠനത്തില്‍ തെളിഞ്ഞു.

‘‘സന്ധിവേദന മുതൽ നട്ടെല്ലു വളഞ്ഞുളള കൂനിനുവരെ ഇതു കാരണമായേക്കാം. പല കുട്ടികളിലും സ്കൂൾ ബാഗ് സിന്‍ഡ്രോം തന്നെ കണ്ടുവരാറുണ്ട്. നടുവേദന, ഷോൾഡർ പെയ്ൻ തുടങ്ങി പലതരം ലക്ഷണങ്ങളും ഇവരിൽ കാണാം.’’ ഡോ. ആനന്ദകേ ശവൻ പറയുന്നു :

‘‘ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ബാഗിന്റെ ഏതാണ്ടു ഭാരം പതിനഞ്ചു കിലോ വരും. അപ്പോൾ ഒന്നര കിലോ ഭാരം പാടുളളൂ അവന്റെ ബാഗിന്. ഞങ്ങൾ നടത്തിയ പഠനത്തിൽ അത് നാലു കിലോ വരെ എത്തിയിട്ടുണ്ട്. ഭാവിയിൽ ഇത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പലപ്പോഴും രക്ഷിതാക്കൾ ഒന്നു ശ്രദ്ധിച്ചാൽ ബാഗിന്റെ ഭാരം ഒരു കിലോയോളം കുറയ്ക്കാം. കുട്ടിയുടെ ബാഗിൽ അനാവശ്യമാ യത് എന്തൊക്കെയുണ്ടെന്ന് ശ്രദ്ധിക്കണം. അല്‍പം വില കൂടി യാലും ഭാരം കുറഞ്ഞ ബാഗ് തന്നെ നോക്കി വാങ്ങണം. അലങ്കാ രങ്ങൾ പരമാവധി കുറയ്ക്കുക. ഇതു വെറുതെ ഭാരം കൂട്ടാനേ ഉപകരിക്കൂ. ടിഫിൻ ബോക്സ് തിരഞ്ഞെടുക്കുമ്പോഴും ഇതേ ‌ശ്രദ്ധ വേണം. ടൈംടേബിളിൽ ഇല്ലാത്ത അനാവശ്യ പുസ്തക ങ്ങൾ ഒഴിവാക്കണം.

നാലാം ക്ലാസുവരെ ടെക്സ്റ്റ് ബുക്കുകൾ സ്കൂളിൽ സൂക്ഷിക്കാനുളള സൗകര്യമുണ്ടാക്കാവുന്നതാണ്. അനാവശ്യ പുസ്തക ങ്ങൾ കുട്ടികൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താം. കുട്ടിക ളെ ഫയൽ സിസ്റ്റം പഠപ്പിക്കാം. നോട്സ് പേപ്പറിൽ എഴുതി അത് ഫയൽ ചെയ്ത് സൂക്ഷിക്കുന്ന ഈ രീതി വഴി നോട്ട് ബുക്കിന്റെ ഭാരം കുറയ്ക്കാം. ഇതൊക്കെ സ്കൂളുകളില്‍ നടപ്പിലാക്കാവുന്ന കാര്യങ്ങളാണ്.’’ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് സംസ്ഥാന പ്രസിഡന്റ് ഡോ. ആനന്ദ കേശവൻ ചൂണ്ടിക്കാട്ടുന്നു.

കുട്ടി ചുമട്ടു തൊഴിലാളികൾ

കുട്ടികൾ ചുമട്ടുകാരല്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു കഴി‍ഞ്ഞു. കുട്ടികളുടെ അറിവും ബുദ്ധിപരമായ കഴിവുകളും വിക സിപ്പിക്കുന്നത‌ിനോടൊപ്പം അവരുടെ ശാരീരികമാനസ്സിക ആരോഗ്യമേന്മയും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ട ഉത്തര വാദിത്തം രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. സ്മാർട്ട് ക്ലാസുകൾ ഉൾപ്പടെയുളള ആധുനിക സംവിധാനങ്ങളുണ്ടായിട്ടും അനാരോഗ്യകരമായ രീതിയിലുളള പഴഞ്ചൻ സമ്പ്രദായങ്ങള്‍ മാറ്റണമെന്ന് കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ റൈറ്റ്സ് മെമ്പർ ‌ഫാദർ ഫിലിപ് പറക്കാട്ട് പറയുന്നു.

‘‘വളര്‍ന്നു വരുന്ന തലമുറയോടു ചെയ്യുന്ന വലിയ ക്രൂരത തന്നെയായി ബാഗിന്റെ അമിതഭാരത്തെ കാണാം. വിദ്യാഭ്യാസ വകുപ്പും സ്കൂളും രക്ഷിതാക്കളും ഒരേ മനസ്സോടെ മുന്നിട്ടു വന്ന് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരണം.’’ ഫാ. ഫിലിപ് പറക്കാട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച നിർദേശങ്ങൾ പൊതു ‌വിദ്യാഭ്യാസ വകുപ്പിന് കമ്മിഷൻ സമർപ്പിച്ചു. അവയിൽ ചിലത് :

വിപണിയിലുളള ബാഗുകളിൽ പലതും കട്ടി കൂടിയ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയതാണ്. ഏതാണ്ട് ഒരു കിലോയ്ക്കടുത്ത് ഭാരം ചില ബാഗുകൾക്കുണ്ട്. കനം കുറഞ്ഞ മെറ്റീരിയൽ തിരഞ്ഞെടുത്ത് ഒരു പൊതു ഡിസൈന്‍ ഉണ്ടാക്കി ഭാരം കുറഞ്ഞ ബാഗുകൾ സ്കൂളുകൾക്ക് മുൻകൈയെടുത്ത് നിർമിക്കാവുന്നതാണ്.
2.സ്കൂൾ സിലബസും പുസ്തകങ്ങളും തയാറാക്കുമ്പോൾ പരമാവധി കനം കുറച്ച് ഓരോ ടേമിലേക്കും ഓരോ പുസ്തകം എന്ന രീതിയിൽ മാറ്റാവുന്നതാണ്. രണ്ടു ഭാഗമാക്കി തിരിച്ചാൽ അത്രയും പേജുകൾ കുറയുമല്ലോ.

സ്കൂളിൽ കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം കുറ യ്ക്കുന്നതിനായി ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയ ങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുക. ഒരു വിഷയം തന്നെ ഒന്നിൽ കൂടുതൽ പീരിയഡില്‍ പഠിപ്പിക്കുന്ന രീതിയിൽ ടൈംടേബിൾ പുനഃക്രമീകരിക്കാമോ എന്ന കാര്യം ആലോചിക്കാം. സ്കൂളിൽ കൊണ്ടു വരേണ്ട നോട്ട് ബുക്കുകളുടെ എണ്ണവും പരിമിത മാക്കുക.

കുടിവെളളമാണ് ഭാരം കൂട്ടുന്ന മറ്റൊരു ഘടകം. എല്ലാ സ്കൂളുകളിലും ശുദ്ധീകരിച്ച വെളളമോ തിളപ്പിച്ചാറ്റിയ വെളളമോ ലഭ്യമാക്കുന്നതിനുളള സാഹചര്യമുണ്ടാക്കുക.

നിയമമായിട്ടില്ലെങ്കിലും ഈ നിർദേശങ്ങൾ ആദ്യമേ പാലിച്ച ഒരു സ്കൂളിലേക്കാണ് ഇനി നാം പോവുന്നത് കൊല്ലം ജില്ലയിലെ പുനലൂര്‍ തൊളിക്കാട് ഗവ. എൽപി സ്കൂൾ. ബാഗിന്റെ ഭാരമി ല്ലാതെയാണ് കുട്ടികൾ ഇപ്പോൾ സ്കൂളിലെത്തുന്നത്. കൈയി ലെ തുണിസഞ്ചിയിലെ ഭാരം ഏതാണ്ട് ഒരു കിലോയോളം. നാൽ പതു പേജിന്റെ നാലു നോട്ടു പുസ്തകം. ബോക്സ്, കുട ഇത്രേ യുളളൂ ബാഗിൽ. ബാക്കി പുസ്തകമെവിടെ എന്ന ചോദ്യത്തിന് പ്രാധാനാധ്യാപകൻ കെ.ജി.എബ്രഹാം ഉത്തരം പറഞ്ഞു.

‘‘രണ്ടു സെറ്റ് ടെക്സ്റ്റ് ബുക്കുകളാണ് ഈ സ്കൂളിലെ ഓരോ കുട്ടിക്കുമുളളത്. ഒരു സെറ്റ് പി.ടി.എ.യുടെ നേതൃത്വത്തിൽ വാങ്ങിക്കൊടുത്തു. കുട്ടി വാങ്ങുന്ന പുസ്തകം അവർ വീട്ടിൽ കൊണ്ടു പോവും. പി.ടി.എ വാങ്ങുന്ന പുസ്തകം സ്കൂളിൽ സൂക്ഷിക്കും. പുസ്തകങ്ങൾ സൂക്ഷിക്കാൻ ഓരോ കുട്ടിക്കും പ്രത്യേക അറകളുളള അലമാരയുണ്ട്.

ഉച്ചഭക്ഷണം സ്കൂളിൽ തന്നെ കൊടുക്കുന്നു. ശുദ്ധീകരിച്ച കുടിവെളളം നൽകാനുളള ഫിൽറ്ററും സ്കൂളിലുണ്ട്. നാൽപതു പേജുളള നോട്ട് ബുക്ക് സ്കൂളിൽ നിന്ന് സൗജന്യമായി നൽ കുന്നു. കുട്ടികളുടെ കൈയിലുളള തുണിസഞ്ചിയും സൗജന്യ മാണ്. ഇതിനടക്കമുളള പണം സ്പോൺസർമാരിൽ നിന്നു കണ്ടെത്തുന്നു.’’ ഒരു സ്കൂൾ പുതിയ പാഠം എഴുതുകയാണ്. മറ്റുളളവർക്കു മാതൃകയാക്കാനുളള നല്ല പാഠം.

നാട്ടിൻപുറത്തെ ഈ കുഞ്ഞു തുടക്കം നമുക്ക് മാതൃകയാക്കാം. ചുമടെടുത്ത് നട്ടെല്ലു വളഞ്ഞവരെയല്ല, പഠനഭാരം കൊണ്ട് മനസ്സും ബുദ്ധിയും തളർന്നവരെയല്ല നമുക്ക് വേണ്ടതെന്ന് തിരിച്ചറിയാം.

ഒഴിവാക്കാം, ബാഗിന്റെ അമിതഭാരം

സ്കൂൾ ബാഗ് എങ്ങനെ വേണം ? അമിതഭാരം കൊണ്ട് ഉണ്ടാ യേക്കാവുന്ന അസുഖങ്ങൾ എന്തൊക്കെ ? തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വി.കെ.ശ്രീകല പറയുന്നു.

പുറകിൽ തൂക്കിയിടാവുന്ന തരം സ്കൂൾ ബാഗ് തന്നെയാണ് നല്ലത്. പക്ഷേ, ബാഗ് തിരഞ്ഞെടുക്കുമ്പോഴും പുസ്തകങ്ങൾ അടുക്കുമ്പോഴും പുറത്തിടുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

∙ബാഗിന്റെ മാത്രം ഭാരം ഒരു കിലോയില്‍ കൂടരുത്, പുസ്തകങ്ങള്‍ ഉൾപ്പെടെ ഭാരം കുട്ടിയുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുളളൂ.

∙എല്ലാ പുസ്തകങ്ങളും ബാഗിൽ കുത്തിനിറയ്ക്കരുത്. ഓരോ ദിവസത്തെയും ടൈംടേബിൾ അനുസരിച്ചുളളവ മാത്രം എടു ക്കുക.

∙ഏറ്റവും ഭാരമുളള പുസ്തകങ്ങൾ ശരീരത്തോടു ചേർന്നു വരുന്ന രീതിയിൽ ബാഗിൽ പുസ്തകങ്ങൾ അടുക്കണം. പിന്നീടു ഭാരം കുറഞ്ഞവ അടുക്കുക.

∙ബാഗിന്റെ സ്ട്രാപ്പിന്റെ നീളം കൂട്ടാനും കുറയ്ക്കാനും സാധി ക്കണം. ബാഗ് ശരീരത്തോടു ചേർന്നു നിൽക്കുന്ന രീതിയിൽ സ്ട്രാപ്പ് മുറുക്കുക. അരക്കെട്ടിന് താഴ്ന്നു കിടക്കാതെ പുറത്ത് ചേർന്നിരിക്കുന്ന രീതിയിൽ ആവണം.

∙ബാഗ് ഒറ്റ ഷോൾഡറിൽ തൂക്കരുത്.

ബാ‌ഗിനു ഭാരം കൂടുമ്പോള്‍

കുട്ടികൾക്കുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും വില്ലനാവു ന്നത് ബാഗ് ആയിരിക്കും. പക്ഷേ, ഈ കാരണം കണ്ടെത്താൻ പലപ്പോഴും സമയമെടുക്കാറുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡി സിന്‍ വിഭാഗത്തിൽ നടുവേദനയായി വന്ന കുട്ടികളിൽ 34 പേർ ക്കും ബാഗായിരുന്നു വില്ലൻ. അതിൽ 32 പെൺകുട്ടികൾക്ക് ബാഗിന്റെ ഭാരം മൂലം അവരുടെ ശരീര നിലയിൽ വളവ് വന്നിര‌ു ന്നു.

കുട്ടികള്‍ക്കുണ്ടാവുന്ന ക്ഷീണത്തിന്റെയും തലവേദനയുടെയും കാരണം ബാഗ് ആയിരിക്കും. ഭാഗിന്റെ ഭാരം മൂലം സ്കൂളിലെ ത്തുമ്പോഴേ കുട്ടി ക്ഷീണിക്കുന്നു. ഈ ക്ഷീണം കുട്ടിയുടെ ശ്രദ്ധയെ കുറയ്ക്കും.

പുറം വേദനയും കഴുത്തുവേദനയുമാണ് സാധാരണയായി കൂടുതൽ കണ്ടു വരുന്നത്. ബാഗിന്റെ ഭാരം മൂലം പേശികൾ മുറുകുകയും തുടർന്ന് വേദനയുണ്ടാവുകയും ചെയ്യും. ഇതു കഴുത്തിലേക്കും കൈയിലേക്കും വ്യപിക്കാം

കഴുത്തിൽ നിന്നു കൈയിലേക്കു ഇലാസ്റ്റിക് വലിച്ചു കെട്ടിയ പോലെയാണ് ഞരമ്പുകളുളളത്. അത് വലിയുമ്പോൾ വലിയു മ്പോൾ വേദനയും കൈകൾക്ക് പെരുപ്പുമുണ്ടാവാം. ഇത് കുട്ടി ക്ക് എഴുതാനും വരയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും.

കുട്ടികൾക്കുണ്ടാവുന്ന തലവേദനയുടെ പല കാരണങ്ങളിലൊന്ന് അമിതഭാരം മൂലം കുട്ടി സ്ട്രെയിൻ ചെയ്യുന്നതു കൊണ്ടാവാം. കുട്ടിയുടെ സ്വാഭാവിക രൂപത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവും. ബാഗിന്റെ ഭാരം മൂലം കുട്ടി കുനിഞ്ഞു ‌നടന്നു തുടങ്ങും. ഇത് പിൽക്കാലത്ത് ബാഗില്ലെങ്കിൽ കൂടി തുടരുന്നു. ശരീരനിലയ്ക്കു തന്നെ മാറ്റം വരുന്നു.

ശാരീരിക വളർച്ച മുരടിക്കുന്നതിനു പല കാരണങ്ങളിൽ ഒന്നായി ബാഗിനെ കാണാം. ഒരിഞ്ചോളം ഉയരം കുറയാനുളള സാധ്യത യുണ്ട്. വളർന്നുകൊണ്ടിരിക്കുന്ന എല്ലിനേൽക്കുന്ന ക്ഷതം വളർച്ചയെ മുരടിപ്പിക്കും. ഇത് വളർച്ചക്കുറവിലേക്കു നയിക്കും. അമിതഭാരമുളള ബാഗിന്റെ അശ്രദ്ധമായ ഉപയോഗം എല്ലിന് ഇത്തരം ക്ഷതങ്ങള്‍ ഉണ്ടാക്കിയേക്കാം.‍‍

ശ്വാസകോശങ്ങളുടെ വളർച്ചക്കുറവിലേക്കും ബാഗിന്റെ ഭാരം നയിച്ചേക്കാം. രണ്ടു വശങ്ങളിലേക്കും പിറകിലേക്കും ലങ്സ് വികസിക്കേണ്ടതുണ്ട്. ഭാരം തൂങ്ങുന്നതു നിമിത്തം പിറകിലേ ക്കും സൈഡിലേക്കുമുളള വർച്ച മുരടിക്കും.

ദിവസവും അരമണിക്കൂർ ലങ്സിനെ വികസിക്കാതെ പിടിച്ചു വച്ചാൽ ശ്വാസകോശത്തിലേക്ക് കയറുന്ന വായുവിന്റെ ആകെ അളവിൽ 250 എംഎൽ ഓളം കുറവു വന്നേക്കാം. ഇത് ഭാവിയിൽ ഏറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.

ഭക്ഷണത്തിന്റെ ഭാരം‍

പല ബാഗുകളുടെയും ഭാരം താളം തെറ്റിക്കുന്നത് ടിഫിൻ ബോക്സുകളാണ്. ഒരു ലീറ്റര്‍ കൊളളുന്ന വാട്ടർ ബോട്ടിലിന് ഒരു കിലോയോളം ഭാരമുണ്ടാവും. ടിഫിൻ ബോക്സ് അരക്കി ലോയോളം. പിന്നെ ഇന്റർവെൽ ടൈമിൽ കഴിക്കാനുളള ഭക്ഷ ണം. ചില കുട്ടികൾ പ്രഭാത ഭക്ഷണവും കൊണ്ടു ചെല്ലാറുണ്ടത്രെ.

കൊച്ചിയിലെ ഒരു സ്കൂളിന്റെ സമയം ഏഴര മുതൽ ഒന്നരവരെ യാണ് . കുട്ടികൾ എത്ര നേരത്തേക്കുളള ഭക്ഷണം കരുതേണ്ടി വരും? കൊച്ചി കലൂരുളള ദീപ പറയുന്നതു കേള്‍ക്കൂ. ദീപയുടെ മക്കള്‍ ഈ സ്കൂളിൽ നാലിലും ഒന്നിലും പഠിക്കുന്നു. ചില ദിവസം പ്രഭാത ഭക്ഷണം ഒരു ഗ്ലാസ് പാലും മുട്ടയും മാത്രമാവും. അത്ര സമയമേ കിട്ടൂ. അപ്പോൾ ബ്രേക്ഫാസ്റ്റ് കൊടുത്തു വിടും. പതിനൊന്നരയ്ക്ക് ഇന്റർവെൽ സമയത്ത് കഴിക്കാനുളള ബിസ്കറ്റും ഉണ്ടാവും. ഒപ്പം വാട്ടർ ബോട്ടിലും. ഉച്ചഭക്ഷണ സമയം ആവുമ്പോഴേക്കും ഇവർ വീട്ടിൽ എത്തും. എന്നിട്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ ബാഗിന്റെ ഭാരം 4.8 കിലോ ആണ്.

ഇവരുടെ സ്കൂളിലെ പല കുട്ടികളും രാവിലെയും ഉച്ചയ്ക്കും ഉളള ഭക്ഷണം കൊണ്ടു വരും. അതും വാട്ടർബോട്ടിലും കൂടി യാവുമ്പോഴേക്കും ഏതാണ്ട് മൂന്നു കിലോ വരും. ഇതു ഭക്ഷണ ത്തിന്റെ മാത്രം കണക്ക്. പിന്നെ പുസ്തകം, കുട…’’ ഒരു ക്ലാസ്സിൽ അടുത്തടുത്തിരുന്നു പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരത്തിന് മൂന്നു കിലോയോളം വ്യത്യാസം !!

പലപ്പോഴും ഭാരം കുറയ്ക്കാനായി കുട്ടികൾ ചെയ്യുന്നത് വെളളം കൊണ്ടുപോവുന്ന കുപ്പിയുടെ വലുപ്പം കുറയ്ക്കും. ഇത് ആരോ ഗ്യപ്രശ്നങ്ങളിലേക്കാണ് കുട്ടിയെ നയിക്കുക.‍