കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ കാറ്റ് നാശം വിതച്ചു ..

കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ കാറ്റ്  നാശം വിതച്ചു ..


ഇന്ന് വെളുപ്പിനുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം എരുമേലി, മണിമല, ഭാഗങ്ങളിൽ നാശനഷ്ടം .. വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു.. മരങ്ങൾ കടപുഴകി വീണു.. നിരവധിപേരുടെ കൃഷി നശിച്ചു. ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രതീതിയിലാണ് ശക്തമായ കാറ്റുവീശിയത്. ഒപ്പം പെരുമഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

ശക്തമായ കാറ്റിൽ വാഴത്തോട്ടം നശിച്ചു

എയ്ഞ്ചൽവാലിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകൾ തകർന്നത് ഉൾപ്പെടെ വ്യാപകമായി കൃഷി നാശം. മുൻ പഞ്ചായത്ത്‌ അംഗവും കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ സിബി കൊറ്റനല്ലൂരിന്റെ വിളവെത്തിയ ഏത്ത വാഴ കൃഷി തോട്ടത്തിൽ വലിയ നാശമുണ്ടായി. കുലച്ച നിരവധി വാഴകൾ ഒടിഞ്ഞുവീണു..

ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണു
ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ കാറ്റിൽ ചിറക്കടവ് ഭാഗത്ത് വ്യാപകമായ നാശനഷ്ടം. ചിറക്കടവ് അഞ്ചാം വാർഡിൽ കോട്ടുക്കുളത്ത് രഘുനാഥന്റെയും ആലപ്പാട്ട് സാബുവിന്റെയും വീടിന് മുകളിലേക്ക് തേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. വീട് ഭാഗികമായി തകർന്നുവെങ്കിലും വീട്ടിൽ ഉണ്ടായിരുന്നവർ അപകടത്തിൽ നിന്നും പരുക്കേൽക്കാതെ രക്ഷപെട്ടു .