ഇനി മുതൽ സുരക്ഷിത യാത്ര.. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിർബന്ധം.

ഇനി മുതൽ സുരക്ഷിത യാത്ര..  ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും  ഹെല്‍മെറ്റ് നിർബന്ധം.

ഇനി മുതൽ സുരക്ഷിത യാത്ര.. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിർബന്ധം..

C\n apX kpc£nX bm{X.. CcpN{I hml\§fn ]n³koän Ccn¡p¶hÀ¡pw slÂsaäv \nÀ_Ôw..

ഇന്ന് മുതൽ സുരക്ഷിത യാത്ര .. ഇരുചക്ര വാഹനങ്ങളിൽ പിൻ‍സീറ്റിൽ‍ ഇരിക്കുന്നവർ‍ക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർ‍ബന്ധമാക്കിയ സാഹചര്യത്തിൽ‍ പൊൻകുന്നത്ത് നിന്നൊരൊരു കാഴ്ച ..

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തിയേക്കില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല. നിയം ലംഘിച്ചാൽ തുടക്കത്തിൽ പിഴ ഒടുക്കി മടങ്ങാമെങ്കിലും പിന്നീട് ലൈസൻസ് തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം.

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഡിജിപിയുടെ ഉത്തരവ് ഇറങ്ങി. റോഡ് പരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണമെന്ന മുന്‍നിര്‍ദേശം കര്‍ശനമായി പാലിക്കെണമെന്നതാണ് എടുത്ത് പറയുന്നത്. എസ്.ഐയുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്നതാവണം പരിശോധനസംഘം. ഇതിലൊരാള്‍ പൂര്‍ണമായും വീഡിയോ ചിത്രീകരണത്തില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിക്കുന്നു. വാഹന പരിശോധന സമയത്ത് ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. മറവിലും തിരിവിലും നിന്ന് പരിശോധ പാടില്ല. നിയമലംഘക്കുന്നവരോട് നിയമാനുസൃത നടപടിയെടുക്കുകയെന്നതിന് അപ്പുറം കയര്‍ത്ത് സംസാരിക്കരുത്. വാഹനം നിര്‍ത്താതെ പോകുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് നോട്ടീസ് അയക്കുകയല്ലാതെ പിന്തുടരേണ്ട ആവശ്യമില്ലെന്നും ഡി.ജി.പി പറയുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കിയെങ്കിലും പലരും അതിനു വലിയ പ്രാധാന്യം കൊടുക്കാതെയാണ് ആദ്യ ദിവസം യാത്ര നടത്തിയത്. എങ്കിലും. അപൂർവമായി പിന്‍സീറ്റിലിരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചു യാത്രചെയ്യുന്നതും കാണുവാനുണ്ടായിരുന്നു. ചിലരാകട്ടെ മുൻസീറ്റിലും, പിൻസീറ്റിലും ഹെൽമെറ്റില്ലാതെ തന്നെ യാത്ര ചെയ്യുന്നതും കാണുവാനുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുന്നതോടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെൽമെറ്റ് ധരിച്ചു യാത്ര ചെയ്‌യേണ്ടിവരും.