മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗത്താൽ വലയുന്ന ബിന്ദുവിനു നമ്മുടെ സഹായം ആവശ്യമുണ്ട് … തന്റെ ജീവൻ നില നിർത്തുവാനും, കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനും

മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗത്താൽ വലയുന്ന ബിന്ദുവിനു നമ്മുടെ സഹായം ആവശ്യമുണ്ട് … തന്റെ  ജീവൻ നില നിർത്തുവാനും, കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനും

പൊന്‍കുന്നം : മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ എന്ന അപൂർവ രോഗത്താൽ വലയുന്ന പൊന്‍കുന്നം പടനിലം പാറയില്‍ വീട്ടില്‍ ബിന്ദുവിനു വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. തന്റെ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നത്‌ വരെയെങ്കിലും ജീവൻ നില നിർത്തണം. അത്രമാത്രം …

രോഗിയാണെന്ന് അറിഞ്ഞ ഉടനെ തന്നെ ഭർത്താവു ഉപേക്ഷിച്ചു പോയതിനാൽ, കുഞ്ഞുങ്ങൾക്ക്‌ ആശ്രയം ബിന്ദു മാത്രം. പ്രായമായ അമ്മയും ബിന്ദുവിനെ ആശ്രയിച്ചു കഴിയുന്നു ..

തലച്ചോറിലെ രക്‌തക്കുഴലുകളും കോശങ്ങളും സ്വയം നശിക്കുന്ന മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗമാണു ബിന്ദുവിന്‌. രോഗം നല്‍കുന്ന വേദനയ്‌ക്കൊപ്പം മക്കളുടെ ഭാവിയും ചികില്‍സാ ചെലവുമാണ്‌ ഈ നിര്‍ധന കുടുംബത്തിന്റെ താളം തെറ്റിക്കുന്നത്‌.

കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ഡോ. ഹാരിസിന്‍റെ ചികില്‍സയിലാണു ബിന്ദു.

ആഴ്‌ചയില്‍ ഒരു തവണ എടുക്കേണ്ട കുത്തിവയ്‌പ്പിനു മാത്രം കണ്ടെത്തേണ്ടതു 7,500 രൂപ. പ്രതിമാസ ചികില്‍സാ ചെലവുകള്‍ക്കു കണ്ടെത്തേണ്ടതു 30,000 രൂപയ്‌ക്കു മുകളില്‍. മക്കളായ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന ലിന്റൊ, ആറാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനി ലിന്‍സി എന്നിവരുമായി മാതാവ്‌ ക്ലാരമ്മക്കൊപ്പമാണു ബിന്ദുവിന്റെ താമസം. ക്‌ളാരമ്മ അയല്‍വീടുകളില്‍ അടുക്കള ജോലിക്കു പോയി ലഭിക്കുന്ന തുച്‌ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്‌.

സംസ്‌ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ നിന്നും ലഭിച്ച സഹായവും, മംഗളം കാരുണ്യ പദ്ധതി, അമൃത ആശുപത്രിയിൽ നിന്നും ലഭിച്ച സഹായം, സുമനസുകളായ നാട്ടുകാര്‍ പലരും നല്‍കിയ പണവുമായിരുന്നു ചികില്‍സക്ക്‌ ഇതുവരെയുള്ള ആശ്രയം. പഞ്ചായത്തിന്റെയും പള്ളിയുടെയും സഹായത്തോടെ നാലു സെന്റ്‌ സ്‌ഥലത്തു നിര്‍മ്മിച്ച വീട്ടിലാണു കുടുംബം കഴിയുന്നത്‌. ആഴ്‌ചയില്‍ ഒരു തവണ എടുക്കേണ്ട കുത്തിവയ്‌പിനു പോലും ക്‌ളാരമ്മയുടെ വരുമാനം തികയാത്തതോടെ പലപ്പോഴും മരുന്നുകള്‍ മുടങ്ങുന്ന സാഹചര്യമാണുളളത്‌.

ചികില്‍സ മുടങ്ങിയാല്‍ കാഴ്‌ച തകരാറും തളര്‍ച്ചയും ഉണ്ടാകുമെന്നും ഡോക്‌ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും എന്തു ചെയ്യുമെന്നറിയാതെ തളരുകയാണ്‌ ഈ നിര്‍ദ്ധന കുടുംബം.

എന്ത് പറഞ്ഞാലും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ബിന്ദുവിന്റെ കണ്ണിൽ പൊടിയുന്ന നനവ്‌ പുഞ്ചിരിയുടെ തിളക്കത്തിൽ മറഞ്ഞു പോകുന്നു … പരസഹായം ഇല്ലെങ്കിൽ തകര്ന്നു പോയേക്കാവുന്ന ഒരു ജീവനെ ചേർത്ത് പിടിച്ചുകൊണ്ട് ബിന്ദു പുഞ്ചിരിയോടെ, പ്രത്യാശയോടെ മുൻപോട്ടു നോക്കുന്നു … നിരവധി പേരുടെ സഹായത്തൽ ജീവൻ നില നിർത്തുന്ന ബിന്ദുവിനു തനിക്കു ചുറ്റും ഉള്ളവരിലെ ഉറവ വറ്റാത്ത കാരുണ്യത്തിൽ പൂർണ വിശ്വാസമുണ്ട്‌.. ഇപ്പോൾ സഹായിക്കുന്നവരുടെ പരിമിതികൾ അറിയാവുന്ന ബിന്ദുവിനു ഇനി മറ്റുള്ളവരുടെ സഹായം കൂടി വേണം.. തന്റെ ജീവൻ നില നിർത്തുവാനും, തന്റെ കുഞ്ഞുങ്ങളെ വളർത്തുവാനും..

ബിന്ദുവിനെ സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീലതാ രാജന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്‌. ബിന്ദുവിന്റെയും ശ്രീലത രാജന്റെയും പേരില്‍ ചികില്‍സാ ധനസമാഹരണത്തിനായി എസ്‌.ബി.ടി. തെക്കേത്തുകവല ശാഖയില്‍ ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചു. അതിന്റെ വിവരങ്ങൾ ചുവടെ :-

ACCOUNT NAME : BINDHU & SREELATHA

Account No 67301923601

IFSC code : SBTR0000430

BANK : STATE BANK OF TRAVANCORE , THEKKETHUKAVALA

കാഞ്ഞിരപ്പള്ളി ന്യൂസ്‌ ന്റെ വായനക്കാരോട് ആരു അഭ്യര്ത്ഥന :- ഈ സഹോദരിക്ക് ജീവിക്കുവാൻ നമ്മുടെ സഹായം വേണം . ഒരു കുടുംബത്തിന്റെ കണ്ണീർ ഒപ്പുവാൻ കഴിയുന്നത്‌ പോലെ സഹായിക്കുക . കാഞ്ഞിരപ്പള്ളി ന്യൂസ്‌ ന്റെ ഭൂരിഭാഗം വായനക്കാരും ഇന്ത്യക്ക് വെളിയിൽ താമസിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരാണ് . പറ്റുമെങ്കിൽ ബിന്ദുവിനു ഒരു കുത്തിവയ്‌പ്പിനുള്ള പണം ( ഏകദേശം US $ 100/-) മുകളിൽ കൊടുത്തിരിക്കുന്ന അക്കൗണ്ട്‌ ലേക്ക് അയച്ചു കൊടുത്താൽ ചിലപ്പോൾ നമുക്ക് ആ ജീവൻ രക്ഷ പെടുത്തുവാൻ കഴിയും . അതോടൊപ്പം ആ പിഞ്ചു കുഞ്ഞുങ്ങൾക്ക്‌ അവരുടെ അമ്മയെ ജീവനോടെ കിട്ടുകയും ചെയ്യും.

അത്രയും പണം അയക്കുവാൻ കഴിയാത്തവർ, തങ്ങൾക്കു കഴിയുന്നത്‌ പോലെ സഹായിക്കുക.

പണം അയച്ചു കൊടുക്കുന്നവർ ദയവായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ ഇമെയിൽ അഡ്രസ്‌ ലേക്ക് അയച്ചു തരിക :

kanjirappallyNEWS@gmail.com . അല്ലെങ്കിൽ ഞങ്ങളുടെ ഫോണ്‍ നന്പരിലേക്ക് SMS അയക്കുക : +91 8301077046. അല്ലെങ്കിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp നന്പരിലേക്ക് അയക്കുക : +91 9895032372.

നിങ്ങളുടെ വിവരങ്ങൾ ( പേര്, ഫോട്ടോ, അയച്ചു കൊടുത്ത പണം മുതലായ വിവരങ്ങൾ ) ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Please remember “ Helping Hands are  holier than praying Lips “

ബിന്ദുവിനോട് നേരിട്ട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാൻ , ബിന്ദുവിന്റെ മൊബൈൽ നംബർ : +91 95267 88585

ബിന്ദു തന്റെ കാര്യങ്ങൾ പറയുന്ന വീഡിയോ കാണുക :-

1-web-bindhu