എ​രു​മേ​ലി​യി​ലെ ഹൈ​ടെ​ക് മാ​തൃ​ക വ്യാ​പ​ക​മാ​ക്കും : ഡി​ജി​പി

എ​രു​മേ​ലി: കേ​സ് തെ​ളി​യി​ക്കാ​ൻ ആ​ധു​നി​ക സ​മ്പ്ര​ദാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​രു​മേ​ലി​യി​ലെ ഹൈ​ടെ​ക് നി​രീ​ക്ഷ​ണ മാ​തൃ​ക ന​ട​പ്പി​ലാ​ക്കു​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക് നാ​ഥ്‌ ബെ​ഹ്‌​റ. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സി​സി ടി​വി നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഹൈ​ടെ​ക് സെ​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പോ​ലീ​സി​ന്‍റെ അം​ഗ​ബ​ല​വും സം​സ്ഥാ​ന​ത്തി​ന്‍റെ വ്യാ​പ്തി​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മാ​ണു​ള്ള​തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. ത​ത്സ​മ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​ന്ത്ര പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും കേ​ര​ള​ത്തി​ന്‍റെ ഏ​താ​നും ന​ഗ​ര​ങ്ങ​ളി​ലും മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ന് പു​റ​മെ ഇ​ത് എ​രു​മേ​ലി​യി​ലു​മാ​യി. പോ​ലീ​സി​ന്‍റെ ജോ​ലി​ഭാ​രം കു​റ​ക്കു​ക​യ​ല്ല, മ​റി​ച്ച് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ​ഹാ​യി​ച്ചാ​ൽ എ​രു​മേ​ലി മോ​ഡ​ലി​ൽ മ​റ്റ് സ്റ്റേ​ഷ​നു​ക​ളെ ന​വീ​ക​രി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്പി ഹ​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്പി മാ​രാ​യ പി.​ജി. വി​നോ​ദ് കു​മാ​ർ, മെ​റി​ൻ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ​ജോ​യി, ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.