കഴിഞ്ഞ വർഷം അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ “ഓര്‍മ്മദിനം” എസ്.ഡി.കോളേജില്‍ ആചരിച്ചു

കഴിഞ്ഞ വർഷം അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ “ഓര്‍മ്മദിനം”  എസ്.ഡി.കോളേജില്‍ ആചരിച്ചു

കാഞ്ഞിരപ്പള്ളി: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ്‌ സുരക്ഷ അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി സാബ്‌ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെയും നേത്രത്വത്തില്‍ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് പടിക്കല്‍ “ഓര്‍മ്മ ദിനം” ആചരിച്ചു.

കഴിഞ്ഞ വർഷം നവം.16 ന് കോളേജ് പടിക്കല്‍ ബസ് കാത്തു നിന്ന രണ്ടു വിദ്യാർഥിനികള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ ഓര്‍മ്മ പുതുക്കലായിരുന്നു ഇന്ന്.

യോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ്‌ കരീം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ കെ.അലക്സാണ്ടര്‍, അപ്പച്ചന്‍ വെട്ടിതാനം, അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്മാരായ എസ്.ഗോപകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

1-web-orma-dinam

2-web-ormadinam