ഹോമിയോ ആശുപത്രി ഉത്ഘാടനം ചെയ്തു

ഹോമിയോ ആശുപത്രി ഉത്ഘാടനം   ചെയ്തു

മുണ്ടക്കയം: ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉത്ഘാടനം പ്രസിഡൻ്റ് കെ.എസ് രാജു നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ചേറ്റുകുഴി അധ്യക്ഷത വഹിച്ചു.

ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച കെട്ടിടത്തിൽ ഫാർമസി, കൗൺസലിംഗ് ഹാൾ, ഒ.പി വിഭാഗം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. യോഗത്തിൽ വ്യാപാരി വ്യവസായി പ്രസിഡൻ്റ് ആർ.സി നായർ, എ ജി.എം നഴ്സ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഗിരിജ പ്രസാദ്, ഡോ: വിദ്യ. ആർ, വൈസ് പ്രസിഡൻ്റ് വത്സമ്മ തോമസ്, മാത്യു എബ്രഹാം, ബി.ജയചന്ദ്രൻ, നസീമ ഹാരിസ്, മഞ്ചു ഷാനു, ഷീബ ദിഫൈൻ, സൂസമ്മ മാത്യു, ഫ്ലോറി ആൻ്റണി, രജനി ഷാജി, മറിയാമ്മ ആൻ്റണി, റ്റി.ആർ സത്യൻ, ജെസ്സി ജേക്കബ്, ലീലാമ്മ കുഞ്ഞുമോൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ എച്ച്.ഐ സാബു, സന്തോഷ്, സജി, പ്രമീള ബിജു, ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.