ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി:ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പുതിയ വികസന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനാണ്‌ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 22-)0 വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഭാരതത്തിൽ ആറു പതിറ്റാണ്ടുകൾക്ക് ശേഷവും പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്നും എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ബഹുദൂരം മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ വാർഷിക ഉദ്ഘാടനം ഡോ ജെ പ്രമീളാ ദേവി നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ മറിയാമ്മ ടീച്ചർ ,കാഞ്ഞിരപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി വട്ടയ്ക്കാട്ട് ,ടി എസ് രാജൻ ,സുനിൽ തേനംമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.