ബാംഗ്ലൂരിൽ നിന്നെത്തി എരുമേലിയില്‍ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു, സംസ്കാരം കോവിഡ് പരിശോധകൾക്ക് ശേഷം മാത്രം ..

എരുമേലി ∙ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ചികിത്സ ആവശ്യത്തിനായി മകൾക്കൊപ്പം ബാംഗ്ലൂരിൽ പോയി, ലോക്ക്ഡൗണിൽ കുടുങ്ങിയ ശേഷം രണ്ടാഴ്ച മുൻപ് തിരിച്ചെത്തി ക്വാറന്റൈൻ കാലാവധിയായ 14 ദിവസം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് മരണം സംഭവിച്ചത് കണമല സ്വദേശിയും ഇപ്പോൾ എരുമേലി നേർച്ചപ്പാറയിൽ താമസിക്കുന്നതുമായ മാവുങ്കൽ അബ്ദുൽ കരീം മുസ്ല്യാരുടെ ഭാര്യ ഫാത്തിമ ബീവി (65) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

പ്രമേഹത്തെ തുടർന്ന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കെ ചികിത്സക്കായി ബാംഗ്ലൂരിൽ മകൾക്കൊപ്പമായിരുന്ന ഇവർ 13 ദിവസം മുമ്പാണ് മകളുമായി ആംബുലൻസിൽ നാട്ടിലെത്തിയത്. ഇതിന് ശേഷം ഫാത്തിമ ബീവിയും ഭർത്താവും മകളും വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഇവരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. എങ്കിലും സർക്കാർ നിർദേശമനുസരിച്ചുള്ള പരിശോധനകൾ നടത്തിയ ശേഷമേ സംസ്കാരം നടത്തുവാൻ അനുവദിക്കൂ.

കോവിഡ് പരിശോധന നടത്താനായി പ്രത്യേക ആംബുലൻസിൽ മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നതിന് നടപടികൾ തുടങ്ങി. പരിശോധനയിൽ കോവിഡ് ഇല്ലെന്നുറപ്പായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.