കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – വീഡിയോ

കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – വീഡിയോ

കാഞ്ഞിരപ്പള്ളി : ഇന്ന് ഓശാന ഞായര്‍ ആചരിച്ചതോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി. ഓശാന ഞായറാഴ്ച രാവിലെ ലൂര്‍ദ് പാരിഷ്ഹാളില്‍ കുരുത്തോല വെഞ്ചരിപ്പ് നടന്നു .അതിനു ശേഷം കത്തീഡ്രല്‍ പള്ളിയിലേക്ക് പ്രദക്ഷിണവും ശേഷം വിശുദ്ധ കുര്‍ബാനയും നടന്നു.

ചടങ്ങുകൾക്കു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും ഇടവക വികാരി ജോർജ് ആലുങ്കലും കാര്‍മികത്വം വഹിച്ചു.

രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ പള്ളിയിൽ നടന്ന ഓശാന ആചരണത്തിനു നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗ്രോട്ടോയിൽ നിന്നും കുരുത്തോലകൾ സ്വീകരിച്ച ശേഷം പ്രദക്ഷിണമായി പള്ളിയിലേക്ക് പോയ വിശ്വാസികൾ അവിടെ നടന്ന കുർബനയിലും മറ്റു തിരുകർമ്മങ്ങളിലും ഭക്തിപൂർവ്വം പങ്കെടുത്തു.

ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഓശാന ഞായർ അചരിക്കുന്നതോടെ ക്രൈസ്തവർ
നോമ്പിന്റെ പുണ്യവുമായി പീഡാനുഭവ വാരാചരണത്തിന്റെ വലിയ ആഴ്ചയിലേക്കാണു കടക്കുന്നത്. ഇനി
യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ പെസഹ വ്യാഴം ആചരിക്കും. പിറ്റേന്ന് കുരിശു മരണത്തിന്റെ ഓർമ്മക്കായി ദുഖവെള്ളി .. അന്ന് പള്ളികളിൽ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും നടക്കും.

ഞായറാഴ്ച ഉയിർപ്പ് തിരുനാൾ ആഘോഷത്തോടെ അമ്പതു നോയന്ബിനു പരിസമപ്തിയാകും

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – വീഡിയോ

HOSANA-KPLY-17

HOSANA-KPLY-18

HOSANA-KPLY-1

HOSANA-KPLY-2

HOSANA-KPLY-3

HOSANA-KPLY-4

HOSANA-KPLY-5

HOSANA-KPLY-6

HOSANA-KPLY-7

HOSANA-KPLY-8

HOSANA-KPLY-9

HOSANA-KPLY-10

HOSANA-KPLY-11

HOSANA-KPLY-19

HOSANA-KPLY-12

HOSANA-KPLY-13

HOSANA-KPLY-16

HOSANA-KPLY-15

HOSANA-KPLY-14

LINKS