മഴക്കെടുതി : കണമലയിൽ വീട് ഇടിഞ്ഞു താഴുന്നു.. നാടെങ്ങും ഭീതിയിൽ.

മഴക്കെടുതി : കണമലയിൽ വീട് ഇടിഞ്ഞു താഴുന്നു.. നാടെങ്ങും ഭീതിയിൽ.

കണമല : കണമല സ്വദേശി ചീരംകുളത്തിൽ സന്തോഷിന്റെ വീട് പെരുമഴയത്ത് ഇടിഞ്ഞു താഴുന്നു.. എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറാണ് സന്തോഷ്.. പൊക്കപ്പുറത്തിരിക്കുന്ന വീടിന്റെ മുറ്റത്തിന്റെ അടിയിലെ മണ്ണ് ഇടിഞ്ഞു പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്.

ഭീതിയിലാണ്ട വീട്ടുകാർ വീട്ടുസാധനകൾ പുറത്തെടുത്തു വീടിനു വെളിയിൽ അടുത്ത വീട്ടിൽ കഴിയുകയായണ് .. പ്രദേശത്തു കനത്ത മഴ തുടരുകയാണ്.. നാടെങ്ങും ഭീതിയിൽ…