ശക്തമായ കാറ്റിൽ വീട് തകർന്നു

ശക്തമായ  കാറ്റിൽ വീട് തകർന്നു

കാഞ്ഞിരപ്പള്ളി : മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ വീട് തകർന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ വില്ലണി, ചേനപ്പുര ഭാഗം ഇല്ലത്തുപറമ്പിൽ ഐ. സി ഹംസയുടെ വീടാണ് തകർന്നത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട് പൂർണമായും തകർന്നു വീണത്‌.

ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന ഹംസയും, ഭാര്യ സുലേഖയും , മകൻ മുഹമ്മദ്‌ അലിഫും ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന്‌ പുറത്തേക്ക് വന്നതിനാൽ വൻ ദുരന്തം ഒഴിവായി.
‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷക്കീല നസീർ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ വിദ്യ രാജേഷ്‌, ലോക്ക്ൽ സെക്രട്ടറി വി. എൻ. രാജേഷ്‌, ഏരിയ കമ്മിറ്റിയംഗം പി. കെ. നസീർ, കോട്ടയം ജില്ലാ പഞ്ചായത് പ്രസിഡണ്ട് ] അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.