അപകടത്തില്‍ മരിച്ച സുമീറിന്റെ കുടുംബത്തിന് സഹായസമിതി നിർമ്മിച്ച വീട് കൈമാറി

അപകടത്തിൽ മരിച്ച സുമീറിന്റെ കുടുംബത്തിന് സഹായസമിതി നിർമ്മിച്ച വീട് കൈമാറി

മുണ്ടക്കയം: ഒരു വർഷം മുൻപ് മുണ്ടക്കയം ചെളിക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ‍ മരിച്ച പുത്തൻ‍പുരക്കൽ സുമീറിന്റെ (26) കുടുംബത്തിന് സഹായസമിതി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പണമുപയോഗിച്ചു നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദ്യുത വകുപ്പുമന്ത്രി എം.എം.മണി നിൻ‍വ്വഹിച്ചു. സുമീറിന്റെ സ്ഥലത്തിന്റെ ആധാരം കൈമാറ്റം പി.സി.ജോർജ് എം.എൽ ‍എ നിർവഹിച്ചു.

വീട്ടിൽ നിന്നും ജോലി ചെയ്യുന്ന മുണ്ടക്കയം ടൗണിലെ ബേക്കറിയിലേക്കു വരും വഴിയുണ്ടായ അപകടത്തിലാണ് സുമീർ മരണപെട്ടത്. ഗൻ‍ഭിണിയായ ഭാര്യ സബീന, ഒന്നരവയസ്സുകാരി ഷെഫീക്ക, അസുഖബാധിതയായ ഉമ്മ എന്നിവരെ അനാഥമാക്കിയാണ് സുമീർ യാത്രയായത്.വാടകവീട്ടിൽ‍ താമസിച്ചു വന്ന സുമീറിനും കുടുംബത്തിനും അന്തിയുറങ്ങാൻ‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലായിരുന്നു. കൂടാതെ വലിയ കടബാധ്യതകളും കുടുംബത്തിനുണ്ടായിരുന്നു.

അപകടത്തിൽ സമീർ മരിച്ചതോടെ കടുത്ത സാമ്പത്തിക പ്രശ്നത്തിൽ അകപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആഹ്വാനം പിന്നീട് പൊതുജനം ഏറ്റെടുക്കുകയായിരുന്നു. കടബാധ്യതകൾ‍ തീർ‍ക്കുന്നതാലോചിക്കാൻ‍ മുണ്ടക്കയം ജമാ അത്ത് വിളിച്ചു ചേർ‍ത്ത യോഗത്തിലാണ് സ്വന്തമായി വീട് എന്നൊരു ആശയമുണ്ടയത്. ഇതേ തുടർന്നു വിവിധ രാഷ്ട്രിയ മതസാസ്‌കാരിക സംഘടനനേതാക്കളും വ്യാപാരികളും ഒത്തുചേർന്നു സുമീർ‍കുടുംബ സഹായസമിതി രൂപികരിക്കുകയായരുന്നു.

മുണ്ടക്കയം മേഖലയിൽ‍ വിവിധ സ്ഥലങ്ങളിൽ‍ നിന്നായി പന്ത്രണ്ടു ലക്ഷം രൂപ സമാഹരിക്കുകയും സമിതി ട്രഷറർ ആയ ജോഷി മംഗലം ചിറ്റടിയിൽ‍ തന്റെ സ്ഥലത്തു നിന്നും ആറുസെന്റ് ഭൂമി സൗജന്യമായി നല്‍കുകയും ചെയ്തതോടെ വീട് നിർ‍മ്മാണം യാഥാർഥ്യമായി .