ജനങ്ങളുടെ സ്വന്തം ജനമൈത്രി പോലീസ് ഭവനസന്ദര്‍ശനം തുടങ്ങി

ജനങ്ങളുടെ സ്വന്തം ജനമൈത്രി പോലീസ് ഭവനസന്ദര്‍ശനം തുടങ്ങി

പൊന്‍കുന്നം : പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. എന്നാൽ പലര്ക്കും ജനമത്രി പോലീസിന്റെ കടമകൾ എന്തൊക്കെയാണെന്ന് ശരിയായി മനസ്സിലായിട്ടില്ല. അതിനാൽ തന്നെ, സാധാരണ ജനം പോലീസിൽ നിന്നും ഭയത്തോടെയുള്ള കുറച്ചു അകലം കാത്തുസൂക്ഷിക്കുന്നുണ്ട്.

ജനങ്ങളുടെ അത്തരം തെറ്റിദ്ധാരണകൾ മാറ്റിയെടുക്കുവാനും, ജനങളുടെ പ്രശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനും വേണ്ടി ജനമൈത്രി പോലീസ് മുൻകൈ എടുത്തു പ്രവർത്തനങ്ങൾ തുടങ്ങി.

അതനുസരിച്ചു പൊൻകുതെ ജനമൈത്രി പോലീസ് പൊന്‍കുന്നം സ്റ്റേഷന്‍ പരിധിയിലെ ഓരോ വീടുകളിലേക്കുമെത്തുന്നു. എല്ലാ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണത്തിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

ചിറക്കടവ്, എലിക്കുളം പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. രണ്ടു പഞ്ചായത്തുകളിലായി 36 വാര്‍ഡുകളില്‍ പതിനയ്യായിരത്തിലേറെ വീടുകളുണ്ട്. ഓരോ വീടിനെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും. കുടുംബാംഗങ്ങള്‍ ആരൊക്കെ, പ്രായമായവര്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളെത്ര, സഹായം ആവശ്യമുള്ളവര്‍ ആരൊക്കെ, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ പഠിക്കും.
ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനും സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതെ ഓരോ വിഷയവും തുടക്കത്തില്‍ പരിഹരിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.

സേവനം ആവശ്യമുള്ളവര്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ സേവനമെത്തിക്കുന്നതിനും പോലീസ് മുന്‍പന്തിയിലുണ്ടാവും. ജനമൈത്രി പോലീസ് എന്നും ജനങ്ങൾക്കൊപ്പം തന്നെയാണ് ..