വീട്ടമ്മ മുങ്ങിമരിച്ച നിലയിൽ

വീട്ടമ്മ മുങ്ങിമരിച്ച നിലയിൽ

പൊൻകുന്നം∙ ഇളങ്ങുളം പന്തമാക്കൽ എള്ളുപറമ്പിൽ രാജപ്പൻ പിള്ളയുടെ ഭാര്യ തങ്കമ്മയെ (70) പമ്പയാറ്റിലെ പെരുന്തേനരുവിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിങ്കൾ രാവിലെ പൊൻകുന്നത്തു നിന്ന് ചാത്തൻതറയ്ക്കുള്ള ബസിൽ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു.

അവിടെ എത്താത്തതിനെ തുടർന്ന് അന്വേഷണത്തിലായിരുന്നു. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ പുഴയുടെ കരയിൽ പഴ്‌സും ചെരിപ്പും കിടക്കുന്നതു കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്‌കാരം നടന്നു. മക്കൾ: ഉഷ, ഉമേഷ്, ഉദയരശ്മി, സുഭാഷ്. മരുമക്കൾ: മണി ചാത്തൻതറ, ഗീത, മധുസൂദനൻപിള്ള പനമറ്റം, അജന.