കൂടെയുണ്ട് കൂട്ടുകാർ കരുതലോടെ.., “ഹൃദ്യം സഹപാഠികൾ” വീണ്ടും മാതൃകയാവുന്നു

കൂടെയുണ്ട്  കൂട്ടുകാർ കരുതലോടെ.., “ഹൃദ്യം സഹപാഠികൾ”  വീണ്ടും മാതൃകയാവുന്നു

കൂടെയുണ്ട് കൂട്ടുകാർ കരുതലോടെ.., “ഹൃദ്യം സഹപാഠികൾ” വീണ്ടും മാതൃകയാവുന്നു

IqsSbpïv Iq«pImÀ IcpXtemsS.., “lrZyw kl]mTnIÄ” hoïpw amXrIbmhp¶p

കൂടെയുണ്ട് കൂട്ടുകാർ കരുതലോടെ.., “ഹൃദ്യം സഹപാഠികൾ” വീണ്ടും മാതൃകയാവുന്നു

കാഞ്ഞിരപ്പള്ളി : 1993-ല്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് സ്കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാര്‍ തങ്ങളുടെ സഹപാഠിയായ ഓട്ടോ ഡ്രൈവറായ മനോജിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒപ്പം നിന്ന് അത് പരിഹരിച്ചുകൊടുക്കുകയും, ഓടിക്കുവാൻ പറ്റാത്തവിധം കേടായ ഓട്ടോ നന്നാക്കി കൊടുക്കുകയും ചെയ്തപ്പോൾ, ആകെ വിഷമത്തിലായിരുന്ന മനോജിന് പുതുജീവൻ തുറന്നുകിട്ടുകയായിരുന്നു. ഒപ്പം മനോജ് സുഹൃത് ബന്ധത്തിന്റെ ആഴങ്ങൾ തിരിച്ചറിയുകയുമായിരുന്നു. സ്കൂളിൽ നിന്നും ഇറങ്ങിയിട്ട് ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷവും പഴയ സുഹൃത്‌ബന്ധം അതേപോലെ തുടരുന്ന “ഹൃദ്യം സഹപാഠികൾ” സമൂഹത്തിന് നൽകുന്നത് മഹനീയമായ മാതൃകയാണ്.