ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു

പൊൻകുന്നം : ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു. ചേർപ്പത്തുകവല കുരങ്ങാടി തഴക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്(88) ആണ് ശനിയാഴ്ച മരിച്ചത്. ഭർത്താവ് ജോസഫ്(92) ചൊവ്വാഴ്ചയാണ് മരിച്ചത്.

മക്കൾ: ടി.ജെ.സാമുവേൽ, ഗ്രേസിക്കുട്ടി, ജോയ്, ജോസ് ജോസഫ് (സാൽവേഷൻ ആർമി, ചാത്തൻതറ), ബിനോയ് ജോസഫ്.
മരുമക്കൾ: റേച്ചൽ, ജോണി, ലീലാമ്മ, സുജ, മിനി.
ശവസംസ്‌കാരം ഞായറാഴ്ച ഒന്നിന് ഉള്ളായം സാൽവേഷൻ സഭാ സെമിത്തേരിയിൽ.