ഇടക്കുന്നം വില്ലേജ് ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിച്ചു .. വീഡിയോ കാണുക

ഇടക്കുന്നം വില്ലേജ്  ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ്  ഓഫീസ് ഉപരോധിച്ചു .. വീഡിയോ കാണുക

ഇടക്കുന്നം : ഇടക്കുന്നം വില്ലേജ് ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ് ഓഫീസിന്റെ മുറ്റത് കൂട്ടമായി എത്തി ബഹളം വച്ചു. വില്ലേജ് ഓഫിസർ നടത്തിയ ഒരു ജപ്തി കേസിൽ അഴിമതി ഉണ്ടെന്നു ആയിരുന്നു പ്രധാന ആരോപണം.

ജപ്തി നടപടി നേരിടുന്ന ഒരു വീട്ടിലെ മുഴുവൻ സാധനങ്ങളും ജപ്തി ചെയ്യാതെ, പഴകി ദ്രവിച്ച ചില സാധനങ്ങൾ മാത്രം ജപ്തി ചെയ്ത ശേഷം , അവ ഉടമക്ക് തന്നെ തിരികെ വിറ്റതായി രേഖ ഉണ്ടാക്കുവാൻ വില്ലേജ് ഓഫിസർ ശ്രമിച്ചു എന്നതാണ് പ്രധാന ആരോപണം

വില്ലേജ് ഓഫിസറെ ശിക്ഷിച്ചില്ലെങ്കിൽ തങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിക്കും എന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു . വീഡിയോ കാണുക .