പൊന്‍കുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി

പൊന്‍കുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി

പൊന്‍കുന്നം : ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമം ആന്‍റോ ആന്‍റണി എംപിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞിരപ്പളളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു,

യോഗത്തില്‍ ഡോ; എന്‍ ജയരാജ് എംഎല്‍എ,മുഖ്യ പ്രഭാണവും ഈദ് സന്ദേശവും കാഞ്ഞിരപ്പളളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍സലാം മൗലവിയും നിർവഹിച്ചു. പി സതീശ്ചന്ദ്രന്‍ നായര്‍, ജയാ ശ്രീധര്‍, കെ എ. ഹസ്സന്‍, ഡോ; പ്രമീളാദേവി, എംഎെ ഉമ്മര്‍ മൗലവി, എംവിഐ ഷാനവാസ് കരീം,എസ്എൻഡിപി പൊന്‍കുന്നം ശാഖാ സെക്രട്ടറി എന്‍ ശശീധരന്‍, പിഎം സലീം, ബാലചന്ദ്രന്‍, ഷാജി നല്ലേപറമ്പില്‍, നാസര്‍ മുണ്ടക്കയം, എ ആര്‍ സാഗര്‍, കെ ജി കണ്ണന്‍, വി ജി ലാല്‍,കെജി രാജീവ് (സൊസൈറ്റി പ്രസിഡന്‍റ് ), പിഎസ് അബ്ദുള്‍ മജീദ് ( സൊസൈറ്റി സെക്രട്ടറി), എച്ച് മനോജ്, പ്രിനു എം രവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.