പൊൻകുന്നത് ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും

പൊൻകുന്നത് ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും

പൊന്‍കുന്നം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോയിപ്പള്ളി ശാഖ കമ്മിറ്റിയുടെയും ഐഎസ്എം പൊന്‍കുന്നം ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവാചകനെ അറിയുക എന്ന പ്രമേത്തില്‍ ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും നടത്തി. പഠന ക്ലാസിന് ഷെഫീഖ് അല്‍ഹസനിയും ജനക്വീയ ക്വിസിന് ടി.എ. ശിഹാബുദീനും നേതൃത്വം നല്‍കി.

ക്വിസ് മത്സര വിജയികള്‍ക്ക് പൊന്‍കുന്നം മുഹിയദീന്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.കെ. നസീര്‍സാഹിബ് സമ്മാനം വിതരണം ചെയ്തു.

സംഗമത്തില്‍ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ജമാഅത്ത് പ്രസിഡന്റ് അനൂപ് ഖാന്‍, നിഷാദ് അഞ്ചനാട്ട്, പി.എം. സലിം, എ.ആര്‍. സാഗര്‍, പി.എസ്. സുലൈമാന്‍, സി.ഐ. അബ്ദുള്‍ റസാഖ്, പി.എസ്. സ്വലാഹുദീന്‍, പി.എച്ച്. ഷാജഹാന്‍, അബ്ദുള്‍ റഹ്മാന്‍ പി.കെ., ടി.കെ. ശിഹാബുദീന്‍ എന്നിവര്‍ പ്രസംഗിച്ചു