സാഹോദര്യത്തി​െൻറ ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

സാഹോദര്യത്തി​െൻറ ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

കാഞ്ഞിരപ്പള്ളി : സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. ഞായറാഴ്ച വൈകിട്ട് കെ എം എ ഹാളിൽ നടന്ന ഇഫ്‌താർ സംഗമം രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഇന്നത്തെ പ്രത്യേക സാമുദായിക സാഹചര്യത്തിൽ ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണെന്ന് ഉദ്‌ഘാടനം നിർവഹിച്ച ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു.

നൂറു ശതമാനം സാക്ഷാതര നേടിയ കേരളം ദുരഭിമാനക്കൊലയിലൂടെ അപരിഷ്കൃത സമൂഹത്തി​െൻറ തലസ്ഥാനമായി മാറി. പ്രണയവിവാഹത്തി​െൻറ പേരിൽ ഒരുതെറ്റും ചെയ്യാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നത് മനഃസാക്ഷിക്ക് വേദനയുണ്ടാക്കുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തതാണ് പ്രശ്നം. റമദാൻ വ്രതത്തിലൂടെ മനുഷ്യന് ഹൃദയാലുവായി മാറാൻ കഴിയും. മനസ്സിനെ ശുദ്ധീകരിക്കാൻ പരസ്പര സംവാദവും ബന്ധങ്ങളും നിലനിർത്തണമെന്നും അേദ്ദഹം പറഞ്ഞു.

മുഹമ്മദ് അസ്‌ലം, അബ്ദുൽ ജലീൽ, കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് പ്രസിഡണ്ട് ഷക്കീല നസീർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് അൻസമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചയാത്ത് അംഗം മറിയാമ്മ ടീച്ചർ, ബേബിച്ചൻ, എർത്തയിൽ, വാർഡ് അംഗം ബീന ജോബി, വാർഡ്അംഗം നസീമ ഹാരിസ്, അബ്ദുൽ അസീസ്, സലിം, മുതലായവർ ചടങ്ങിൽ സംസാരിച്ചു .

ചടങ്ങിൽ ബേബിച്ചൻ എർത്തയിലിനെ പഞ്ചയാത്ത് പ്രസിഡണ്ട് ഷക്കീല നസീർ പൊന്നാട അണിയിച്ചു ആദരിച്ചു . അദ്ദഹം രചിച്ച “കുടുബം ഇസ്ലാമിക വീക്ഷത്തിൽ ” എന്ന പ്രബന്ധത്തിനു സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ 1300 എൻട്രികളിൽ നിന്നും തെരെഞ്ഞെടുത്ത 20 എണ്ണതിൽ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞിരുന്നു.

തുടർന്ന് നടന്ന ഇഫ്‌താർ വിരുന്നിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.