കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു

കാഞ്ഞിരപ്പള്ളി  ഐ.എച്ച്.ആർ.ഡി. കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു

കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു. തലയ്‌ക്കു പരുക്കേറ്റ ഒന്നാംവർഷ ബികോം വിദ്യാർഥി അനീഷി(18)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്‌ക്കു 12.30ന് ആയിരുന്നു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് അടിപിടിയുണ്ടായതെന്നു പൊലീസ് അറിയിച്ചു. മുമ്പും ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.