കാഞ്ഞിരപ്പള്ളി IHRD കോളേജ് പി റ്റി എ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞിരപ്പള്ളി IHRD കോളേജ് പി റ്റി എ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്ക്കൂൾ ക്യാമ്പസിലും വാടകകെട്ടിടത്തിലുമായി പ്രവർത്തിച്ചു വരുന്ന IHRD കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകുവാൻ നാളിതുവരെ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല . സർക്കാർ നിയമങ്ങളും സർവകലാശാല വ്യവസ്ഥകളും അനുസരിച്ചുള്ള 5ഏക്കർ സ്ഥലത്തിന്റെ രേഖകൾ അടിയന്തിരമായി സർവകലാശാലയ്ക്ക് സമർപ്പില്ലെങ്കിൽ അടുത്ത വർഷം മുതൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നതായിരിക്കും. ആയതിനാൽ കോളേജിന്റെ അംഗീകാരം , അടിസ്ഥാനസൗകര്യമില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുമുള്ള അനാസ്ഥ ചർച്ച ചെയ്യുന്നതിനും കോളേജിന്റെ അംഗീകാരവും തുടർപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ എടുക്കുന്നതിന് കോളേജ് പി ടി എ തീരുമാനിച്ചിട്ടുണ്ട് .

ഭാവി നടപടികൾ ആലോചിക്കുന്നതിലേക്കായി പത്താം തിയതി 2 മണിക്ക് അടിയന്തിര പി ടി എ പൊതുയോഗം വിളിച്ചു ചേർക്കുവാൻ പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട് .. 10 തിയതി വ്യാഴാച 2 മണിക്ക് കോളേജിൽ വെച്ച് നടക്കുന്ന യോഗത്തിൽ എല്ലാ വിദ്യാർഥികളുടെയും രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർഥികൾ, അഭ്യൂതകാംഷികൾ , പൊതുപ്രവർത്തകർ കാഞ്ഞിരപ്പള്ളിയിലെ സാംസ്‌കാരിക നായകന്മാർ തുടങ്ങിയർ പങ്കെടുക്കണമെന്ന് ഐ എച് ആർ ഡി കോളേജ് പി ടി എ പ്രസിഡണ്ട് അഭ്യർത്ഥിച്ചു.