ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ; വി​ദ്യാ​ർ​ഥി​ക​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി

ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ; വി​ദ്യാ​ർ​ഥി​ക​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു​മു​ട​ക്കി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

പേട്ട സ്കൂളിലെ കോളേജ് അങ്കണത്തിൽ വെച്ച് രക്ഷകർത്താക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത സംയുക്ത യോഗത്തിൽ 9 വർഷമായി IHRD കോളേജിന് 5 ഏക്കർ ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ 2020-21 ലെ കോളേജിന്റെ അഫിലിയഷൻ റദ്ദാകുന്ന അവസ്ഥയിൽ pTA ആശങ്ക രേഖപ്പെടുത്തി. പഞ്ചായത്ത് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു നൽകാമെന്ന് രേഖ മൂലം നൽകിയതിന്റെ അടിസ്ഥാനത്തിൽ പേട്ട സ്കൂളിന്റെ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തനം ആരംഭിച്ച ഐ എച് ആർ ഡി കോളേജിന് പഞ്ചായത്ത് അന്വേഷണം നടത്തി കാഞ്ഞിരപ്പള്ളിയിൽ ഭൂമി ലഭ്യമല്ലാത്തതിനാൽ സ്ഥല ലഭ്യതയുള്ള ഈ നിയോജകമണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിച്ചു ഈ ഗവർണ്മെന്റ് സ്ഥാപനം നില നിർത്താൻ പഞ്ചായത്ത് ഭരണ സമിതിയുടെയും രാഷ്ട്രീയ കക്ഷികളുടെയും അടുത്ത് നിവേദനം നൽകി വേണ്ട നടപടികൾ സ്വീകരിക്കാനും പ്രസ്‌തുത യോഗ തീരുമാന പ്രകാരം പഞ്ചായത്തിന് നിവേദനം സമർപ്പിക്കാനും അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം ബഹുജന പ്രക്ഷോഭം ഉൾപ്പെടെയുള്ള സമര മാർഗങ്ങൾ സ്വീകരിക്കാനും പി ടി എ തീരുമാനിച്ചു .

പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തിയ ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​റി​ന് നി​വേ​ദ​ന​വും ന​ൽ​കി. കോളേജിന്റെ അഫിലിയേഷൻ സംബധിച്ചും തുടർ പ്രവർത്തനങ്ങൽക്കും നയപരവും രാഷ്ട്രീയപരവുമായ നടപടികൾ സ്വീകരിക്കാമെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷക്കീല നസ്സീർ ഉറപ്പ് നൽകി.

സ്ഥ​ല​വും കെ​ട്ടി​ട​വും ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​നം ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പേ​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ കാ​ന്പ​സി​ലും വാ​ട​ക​കെ​ട്ടി​ട​ത്തി​ലു​മാ​ണ് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കു​വാ​ൻ നാ​ളി​തു​വ​രെ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ള​ജ് ആ​രം​ഭി​ച്ച നാ​ൾ മു​ത​ൽ ഐ​എ​ച്ച്ആ​ർ​ഡി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. ഇ​തി​നി​ടെ ഓ​രു​ങ്ക​ൽ​ക​ട​വി​ലെ പു​റ​ന്പോ​ക്ക് സ്ഥ​ലം കോ​ള​ജി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും സ്വ​കാ​ര്യ വ്യ​ക്തി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​മെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ് ന​ട​ന്ന​ത്. ഈ ​യോ​ഗ​ങ്ങ​ളെ​ല്ലാം പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​രോ​പ​ണം.

സ​ർ​ക്കാ​ർ നി​യ​മ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വ്യ​വ​സ്ഥ​ക​ളും അ​നു​സ​രി​ച്ചു​ള്ള അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാക്കും.