ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂളിൽ ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.

ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂളിൽ ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.


ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂളിൽ ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്7 ലക്ഷം രൂപ മുടക്കിയാണ് ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചത്.

മുണ്ടക്കയം ഡിവിഷനിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 5 വർഷം കൊണ്ട് 4 കോടി രൂപ അനുവദിച്ചതായി കെ. രാജേഷ് പറഞ്ഞു. പനക്കച്ചിറ ഗവ. ഹൈ സ്കൂളി ന് 2.5 കോടിയും, ഇടക്കുന്നം സ്കൂളിന് 1 കോടിയും നൽകി. മുണ്ടക്കയം ഡിവിഷനിലെ 10 എയ്ഡഡ് സ്കൂളുകൾക്ക്. 7 ലക്ഷം രൂപ വീതം ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിക്കാനായി നൽകി.

മുണ്ടക്കയം ഡിവിഷന്റെ ചരിത്രത്തിൽ തന്നെ പൊതു വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ സൗകര്യങ്ങൾ നൽകിയ കാലമാണിത്. ഇതിനു പുറമെ പൊതു ജനാരോഗ്യ സംരക്ഷണ പരിപാടി യുടെ ഭാഗമായി മുണ്ടക്കയം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീകൾക്കും,പാലൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ആയി 24 ലക്ഷം രൂപയുടെ വിശ്രമ കേന്ദ്രം അനുവദിച്ചതാ യും , കുഴൽ കിണർ നിർമാണത്തിനായി 25 ലക്ഷം രൂപയും, ക്ഷീര കർഷകർക്ക് പശുവിനും,തൊഴുത്തിനുമായി 1.5 കോടി രൂപയും അനുവദിച്ചു വെന്ന് രാജേഷ് പറഞ്ഞു. കൂടാതെ 31 ആം മൈൽ_ ഇഞ്ചിയാനി റോഡിന് 5 ലക്ഷം രൂപയും അനുവദിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് കല്ലൂപ്പറബത്ത് അധ്യക്ഷനായി. ഹെഡ് മിസ്ട്രസ് ആൻസമ്മ ജോർജ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെസ്സി കുളമ്പള്ളി,രേഖ ദാസ്,PTA പ്രസിഡൻറ് KN വിനോദ്, മുൻ പ്രസിഡന്റ് ബിനു കുളമ്പള്ളിൽ, ജെയിംസ് ജോസഫ്,ബ്ലെസ്സി ജോസഫ്,തുടങ്ങിയവർ സംസാരിച്ചു.