സ്വാതന്ത്ര്യദിനാഘോഷങ്ങൾ

സ്വാതന്ത്ര്യദിനാഘോഷങ്ങൾ

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പതാക ഉയർത്തി . തുടർന്ന് സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലി.

രാജ്യത്തിന്റെ 73-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം നടത്തി. രാവിലെ 8.30ന് പൊൻകുന്നം മിനി സിവില്‍ സ്റ്റേഷനില്‍ നട ചടങ്ങില്‍ ഡോ. എൻ .ജയരാജ് എം.എല്‍.എ. പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു. ചിറക്കടവ് വില്ലേജ് ഓഫീസർ ജേക്കബ് ആശംസ അർപ്പിച്ചു . പോലീസ്, എക്‌സൈസ് സേനാംഗങ്ങള്‍ സല്യൂട്ട് നല്‍കി ആദരിച്ചു. റവന്യൂ, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം INTUC യൂണിറ്റ് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി പതാക ഉയർത്തി. സജിയപ്പൻ അധ്യക്ഷത വഹിച്ചു. പ്രതീഷ് s നായർ, ഫൈസൽ, പിഎ സമദ് എന്നിവർ പ്രസംഗിച്ചു

പട്ടിമറ്റം ജമാഅത്തിൽ സ്വാതത്ര്യ സ്വാന്തന്ത്രദിനത്തിൽ ചീഫ് ഇമാം ജമാൽ മൗലവിയുടെ അദ്ധ്യക്ഷത യിൽ പരിപാലന കമ്മറ്റി അംഗങ്ങളും ജമാഅത്ത് അംഗങ്ങളും മദ്രസാ കുട്ടികളുടെയും സാന്നിധ്യത്തിൽ ജമാ അത്ത് പ്രസിഡന്റ് പതാക ഉയർത്തൽ നടത്തി

ഗാന്ധിജി സ്മാരക ഗ്രന്ഥശാല ഇടക്കുന്നം സ്വാന്തന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തൽ വാർഡ് മെമ്പറും ഗ്രന്ഥശാലാ കമ്മറ്റിയംഗവുമായ ശ്രീ മാർട്ടിൻ തോമസ് നിർവ്വഹിക്കുന്നു