ഇന്ദിരാഗാന്ധി അനുസ്മരണം

ഇന്ദിരാഗാന്ധി അനുസ്മരണം

പൊൻകുന്നം :ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തി അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും, ഇന്ധിരാജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ്‌ ജയകുമാർ കുറിഞ്ഞിയിലിന്റെ അധ്യക്ഷതയിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ : പി സതീശ്ചന്ദ്രൻ നായർ ഉൽഘാടനം ചെയ്തു. ടി. വി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി. എ. മാത്യു പുന്നത്താനം, പി ജെ സെബാസ്റ്റ്യൻ, ഷിജോ കൊട്ടാരം, ബിജു മുണ്ടുവേലി, റോജൻ മണ്ണംപ്ളാക്കൽ, ഇ ജെ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.