ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നില നിർത്തുന്നതിന് സ്വന്തം ജീവിതം ബലിയർപ്പിച്ച ധീരവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ടൗൺ വാർഡ് കമ്മറ്റി തോട്ടു മുഖത്ത് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ബ്ളോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജിയുടെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടം, ബ്ളോക്ക് ഭാരവാഹികളായ രൻജു തോമസ്,മാത്യു കുളങ്ങര, സിബു ദേവസ്യ, അബ്ദുൾ ഫത്താഹ്, ബിനു കുന്നുംപുറം, കെ.കുഞ്ഞുമോൻ, പി.പി.എ സലാം, റസിലി തേനംമ്മാക്കൽ, ഷെജി പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നായിഫ് ഫൈസി, അൻവർ പുളിമൂട്ടിൽ, റസിലി ആനിത്തോട്ടം, സുനു ആന്റണി, ടി.ജെ.മോഹനൻ, ടി.എം.ജോണി, പി.ഐ.ഷാജി, ടി.എ.സൈനുദ്ദീൻ ,ജോണി മാങ്കുട്ടം ,ബാബു മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. നേരത്തേ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.