ആർ‍സിഇപി കരാറും ഭൂപ്രശ്‌നങ്ങളും കർഷകരുടെ നാശത്തിന്: ഇൻഫാം

ആർ‍സിഇപി കരാറും ഭൂപ്രശ്‌നങ്ങളും  കർഷകരുടെ നാശത്തിന്: ഇൻഫാം

ആർ‍സിഇപി കരാറും ഭൂപ്രശ്‌നങ്ങളും കർഷകരുടെ നാശത്തിന്: ഇൻഫാം

കാഞ്ഞിരപ്പള്ളി: കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ആർ‍സിഇപി ക‌രാറിനെതിരേയും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ തോട്ടം- പുരയിടം വിഷയത്തിലും ഇൻഫാമിന്‍റെ ഇടപെടൽ കൂടുതൽ അനിവാര്യമാണെന്ന് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പാറത്തോട് ഇൻഫാം ഓഫീസിൽ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചക്കിടയാക്കിയത്.

ഇൻഫാമിന്‍റെ ഇടപെടലിൽ ജനപ്രതിനിധികളെ കൊണ്ട് തോട്ടം- പുരയിടം വി‍ഷയം നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞതായും പ്രശ്ന പരിഹാരമുണ്ടാകുമെന്നു കരുതുന്നതായും സമ്മേളനം വിലയിരുത്തി. ഇടുക്കി ജില്ലയിൽ‍ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഉണ്ടായ നിർ‍മാണ നിയന്ത്രണത്തെക്കുറിച്ചും യോഗം ചർ‍ച്ച ചെയ്തു.

ഇൻ‍ഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ‍ ക്ലാസ് നയിച്ചു. ഇൻ‍ഫാം ദേശീയ പ്രസിഡന്‍റ് പി.സി. സിറിയക് ഐഎഎസ് ചർ‍ച്ചകൾ‍ക്ക് നേതൃത്വം നല്‍കി. ഇൻ‍ഫാം സംസ്ഥാന ഡയറക്ടർ‍ ഫാ. ജോസ് മോനിപ്പള്ളി, ഇൻ‍ഫാം കാഞ്ഞിരപ്പള്ളി കാർ‍ഷിക ജില്ല ഡയറക്ടർ‍ ഫാ. തോമസ് മറ്റമുണ്ടയില്‍, കാർ‍ഷിക ജില്ല അസിസ്റ്റന്‍റ് ഡയറക്ടർ‍ ഫാ. ജിൻ‍സ് കിഴക്കേൽ‍, കാർഷിക ജില്ല പ്രസിഡന്‍റ് എബ്രാഹം മാത്യു പന്തിരുവേലിൽ‍, താലൂക്ക് ഡയറക്ടർമാരായ ഫാ. സെബാസ്റ്റ്യൻ‍ പെരുനിലം, ഫാ. മാത്യു നിരപ്പേൽ‍, ഫാ. ജെയിംസ് വെൺ‍മാന്തറ, ഫാ. സില്‍വാനോസ് മഠത്തിനകം, ഫാ. റോബിന്ൻ‍ പട്രകാലായിൽ‍, ഫാ. ദേവസ്യ തുമ്പുങ്കൽ, ഫാ. തോമസ് മുണ്ടിയാനിയിൽ‍, ഫാ. തോമസ് ഞള്ളിയിൽ‍, ഫാ. വർഗീസ് കക്കല്ലിൽ‍, ഫാ. വർഗീസ് കുളംമ്പളിൽ‍, ഫാ. റോയി നെടുംതകിടിയേൽ‍, ഫാ. ദീപു അനന്തക്കാട്ട്, ഇൻ‍ഫാം കാർ‍ഷിക ജില്ല, താലൂക്ക് ഭാരവാഹികളായ ജോജി വാളിപ്ലാക്കൽ‍, സിബി നമ്പുടാകം, ജോസ് പതിക്കൽ‍, ജെയിസൺ‍ ചെമ്പ്‌ളായിൽ, ഷാബോച്ചൻ‍ മുളങ്ങാശേരി,ബേബി ഗണപതിപ്ലാക്കൽ‍, ബേബിച്ചൻ‍ തെക്കേൽ‍, ജോമോൻ‍ ചേറ്റുകുഴിയില്‍ൽ, തങ്കച്ചൻ കൈതക്കൽ തുടങ്ങിയവർ‍ ചർച്ചയിൽ‍ പങ്കെടുത്ത് പ്രസംഗിച്ചു.