ശബരിമല തീർത്ഥാടകർക്ക് പൊൻകുന്നത്ത് സേവനകേന്ദ്രം ഒരുങ്ങുന്നു

ശബരിമല തീർത്ഥാടകർക്ക് പൊൻകുന്നത്ത്  സേവനകേന്ദ്രം ഒരുങ്ങുന്നു

പൊൻകുന്നം: ജനമൈത്രി പോലിസിന്റെയും എലിക്കുളം, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൊൻകുന്നം പോലിസ് സ്റ്റേഷനിൽ നടന്നുവരുന്ന ശബരിമല ഇൻഫർമേഷൻ സെന്ററിന്റെയും സേവന കേന്ദ്രത്തിന്റെയും 2017-18 വർഷത്തെ ഒരുക്കങ്ങൾക്കായി ആലോചനായോഗം നടന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേൽ പോളിൾ ചർച്ചക്ക് നേതൃത്വം നൽകി.

ശബരിമല സീസ നോടനുബന്ധിച്ച് വൃശ്ചിക മാസം ഒന്നാം തിയതി മുതൽ തന്നെ തീർത്ഥാടകർക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി എടുക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി സുമംഗലാദേവി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഏആർ സാഗർ, സിഐ സിആർപ്രമോദ്, ജനമൈത്രി പിആർഒ ഏഎസ്ഐ പിഎ ഹാഷിം എന്നിവർ സംസാരിച്ചു. ഫയർഫോഴ്സ്, കെഎസ്ആർടിസി, കെഎസ്ഇബി, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, വിവിധ സംഘടനാ സാമൂഹിക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.