കോവിഡ് പ്രതിരോധം: : : കോൺഗ്രസ് ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണം ചെയ്തു

കോവിഡ്  പ്രതിരോധം: : : കോൺഗ്രസ് ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണം  ചെയ്തു


കാഞ്ഞിരപ്പള്ളി : വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് കോട്ടയം ചാപ്റ്റർ ഇൻഫ്രാറെഡ് തെർമോ മീറ്റർ നൽകി.


പ്രഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. മാത്യു കുഴൽനാടൻ ഫ്ലാഷ് തെർമോമീറ്റർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എബിൻ സണ്ണിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ, പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു.ജെ.ജോർജ്, ഡി സി സി സെക്രട്ടറി റോണി കെ. ബേബി, ഫൈസൽ എം.കാസിം ,ഹെൽത്ത്‌ ഇൻസ്പെപെക്ടർ ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.